അബൂദബി: ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ലംബ ഫാം (വെർട്ടിക്കൽ ഫാം) അബൂദബിയില്‍. റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് ആണ് അബൂദബിയിലെ മുസ്സഫ മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ ലംബ ഫാം തുറന്നത്. 65,000 ചതുരശ്ര അടിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ന്യൂജഴ്സി ആസ്ഥാനമായ അക്രോഫാംസ് ആണ് ഇതിനുപിന്നില്‍. കൃഷി ചെയ്യാൻ പരിമിത സൗകര്യം മാത്രമുള്ളവർക്ക് ഉപകാരപ്പെടുന്ന കൃഷി രീതിയാണ് ലംബ ഫാം. യു.എസിനുപുറത്തുള്ള അക്രോഫാംസിന്റെ ആദ്യ ഇന്‍ഡോര്‍ ഫാം ആണ് മുസ്സഫയിലേത്. അബൂദബി ഇന്‍വെസ്റ്റ്മെന്റ് ഓഫിസിന്റെ പിന്തുണയോടെയാണ് ഫാം തുടങ്ങിയത്. മേഖലയുടെ വികസനത്തിനും നവീന ഗവേഷണത്തിനും ശ്രദ്ധയൂന്നുകയാണ് ഫാമിന്റെ ലക്ഷ്യം.
12 ഗവേഷകരും എന്‍ജിനീയര്‍മാരും അടങ്ങുന്നതാണ് ഫാമിലെ ടീം. ഏതാനും സ്വദേശികളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. വൈകാതെ 60 എന്ജിനീയര്മാരെയും ഹോര്ട്ടികള്ച്ചറിസ്റ്റുകളെയും ഗവേഷകരെയും ഇവിടെ നിയമിക്കും. സാധാരണ ഉപയോഗിക്കുന്നതിലും 95 ശതമാനം വെള്ളം കുറച്ചുമതി ഇന്‍ഡോര്‍ ലംബ കൃഷിക്ക് എന്ന് അക്രോംഫാംസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.