അബൂദബി: ഏറ്റവും വലിയ ഷിപ്പിങ് കണ്ടെയ്നർ ലോഗോ ഒരുക്കി ലോക റെക്കോഡ് സ്ഥാപിച്ച് ഖലീഫ തുറമുഖം. 676 കണ്ടെയ്നറുകൾ ഉപയോഗിച്ച് അബൂദബി പോർട്സ് ലോഗോയുടെ മാതൃക സൃഷ്ടിച്ചാണ് ഖലീഫ പോർട്ട് ഈ നേട്ടം കൈവരിച്ചത്.
1000.4 മീറ്റർ നീളത്തിലും 174 മീറ്റർ വീതിയിലുമായി ഒരുക്കിയ ഈ ലോഗോ 2017ൽ സിംഗപ്പൂരിലെ താൻജോങ് പഗർ ടെർമിനൽ സൃഷ്ടിച്ച ലോക റെക്കോഡാണ് തിരുത്തിയത്.
മുൻനിര ലോജിസ്റ്റിക്സ് സേവനദാതാവെന്ന അബൂദബി പോർട്സ് ഗ്രൂപ്പിന്റെ പെരുമയാണ് ഈ നേട്ടത്തിലൂടെ വ്യക്തമാവുന്നതെന്ന് അബൂദബി പോർട്സ് ഗ്രൂപ്പിലെ പോർട്സ് ക്ലസ്റ്റർ വിഭാഗം സി.ഇ.ഒ സൈഫ് അൽ മസ്റൂയി പറഞ്ഞു.
ആഫ്രിക്ക, ഏഷ്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവകളെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന ഇടത്താണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. 20 അടി നീളമുള്ള (ടി.ഇ.യു) 78 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട് പോർട്ടിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.