അബൂദബി: എമിറേറ്റിൽ കഴിഞ്ഞ വർഷം 8710 കോടി ദിര്‍ഹമിന്റെ റെക്കോഡ് വസ്തു ഇടപാടുകള്‍ നടന്നതായി അബൂദബി നഗര, ഗതാഗത വകുപ്പിനു കീഴിലുള്ള അബൂദബി റിയല്‍ എസ്റ്റേറ്റ് സെന്റര്‍ അറിയിച്ചു.
2022നെ അപേക്ഷിച്ച് 2023ല്‍ വില്ക്കല് വാങ്ങല്‍ പ്രക്രിയകളില്‍ 159.5 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. 15,653 ക്രയവിക്രയങ്ങളില്നിന്നായി 6100 കോടി ദിര്‍ഹമിന്റെ ഇടപാടുകള്‍ നടന്നു. 2022നെ അപേക്ഷിച്ച് ഈ ഇടപാടുകളില്‍ 73.7 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
താമസക്കാരില്‍നിന്നും അല്ലാത്തവരില്നിന്നുമുള്ള നിക്ഷേപത്തിലും 2023ല്‍ വര്‍ധന രേഖപ്പെടുത്തി. 9448 പുതുതായി രജിസ്റ്റര്‍ ചെയ്ത നിക്ഷേപകരും 1098 താമസക്കാരല്ലാത്ത നിക്ഷേപകരും കഴിഞ്ഞ വർഷം അബൂദബിയില്‍ നിക്ഷേപമിറക്കി.
2022നെ അപേക്ഷിച്ച് ഇരു നിക്ഷേപ വിഭാഗങ്ങളിലും യഥാക്രമം 71 ശതമാനത്തിന്റെയും 75 ശതമാനത്തിന്റെയും വര്‍ധനയാണുണ്ടായത്. അബൂദബിയെ ആഗോള റിയല്‍ എസ്റ്റേറ്റ് കേന്ദ്രമാക്കി മാറ്റുകയെന്ന അബൂദബി റിയല്‍ എസ്റ്റേറ്റ് സെന്ററിന്റെ ലക്ഷ്യങ്ങളുടെ പ്രതിഫലനമാണ് ഈ ഫലങ്ങള്‍ കാണിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.