ദുബൈ: മഹാമാരിക്കു മുന്നിൽ അടിപതറാതെ പ്രവാസി സമൂഹത്തെ കൈപിടിച്ചുയർത്തുന്നതിനും ആരോഗ്യരംഗത്ത് നേർവഴി കാണിക്കുന്നതിനും പുതിയ പ്രതീക്ഷകൾക്ക് നിറം പകരുന്നതിനും മികച്ചൊരു ജീവിതശൈലി കെട്ടിപ്പടുക്കുന്നതിനും പ്രവാസികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ട് 'ഗൾഫ് മാധ്യമവും' ആസ്റ്റർ ഡി.എം ഹെൽത്ത്കെയറും കൈകോർക്കുന്ന ആരോഗ്യ കാമ്പയിന് തുടക്കം. 'ന്യൂ വേൾഡ്, ന്യൂ ഹോപ്പ്' എന്നു പേരിട്ടിരിക്കുന്ന കാമ്പയിനിെൻറ പ്രഖ്യാപനവും ലോഗോ പ്രകാശനവും വിർച്വൽ ചടങ്ങിൽ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും എം.ഡിയുമായ ഡോ. ആസാദ് മൂപ്പൻ നിർവഹിച്ചു.
പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിനായി ഗൾഫ് മാധ്യമവുമായി ചേർന്ന് പദ്ധതികൾ തയാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിെൻറ ഭാഗമായി മെഡിക്കൽ ക്യാമ്പ്, പ്രത്യേക പാക്കേജ്, വെബിനാർ, ടെലിമെഡിസിൻ പദ്ധതികൾ നടപ്പാക്കും. കോവിഡിനൊപ്പമുള്ള കാലത്ത് പ്രവാസികളിൽ മികച്ചൊരു ജീവിതശൈലി കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യം. എല്ലാ കാലത്തും പ്രവാസികൾക്കൊപ്പം നിലകൊള്ളുന്ന 'ഗൾഫ് മാധ്യമ'വുമായി ചേർന്ന് ഇത്തരമൊരു കാമ്പയിൻ സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.
ഗൾഫ് മാധ്യമം-മീഡിയവൺ മിഡിൽ ഈസ്റ്റ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ അധ്യക്ഷത വഹിച്ചു. പ്രതിസന്ധികാലത്ത് പ്രവാസികൾക്കായി നിരവധി പദ്ധതികൾ നടപ്പാക്കാൻ ഗൾഫ് മാധ്യമത്തിന് കഴിഞ്ഞുവെന്നും ആരോഗ്യരംഗത്തും പ്രവാസിക്ഷേമം ഉറപ്പാക്കാനാണ് ആസ്റ്ററുമായി ചേർന്നുള്ള കാമ്പയിനെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ കാലത്തും പ്രതീക്ഷകളാണ് പ്രവാസികളെ മുന്നോട്ടുനയിച്ചത്. ആ പ്രതീക്ഷകൾക്ക് നിറംപകരാൻ കാമ്പയിൻ ഉപകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞുപോയത് പേടിപ്പെടുത്തുന്ന വർഷമായിരുന്നെന്നും 2021 ശുഭപ്രതീക്ഷകളിലേക്കാണെന്നും ആസ്റ്റർ ഹെൽത്ത്കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷ മൂപ്പൻ പറഞ്ഞു. പലർക്കും കഠിനമായിരുന്നു 2020. അതിൽനിന്ന് നാം ഏറെ മാറിയിരിക്കുന്നു. എങ്ങനെയാണ് ന്യൂ നോർമൽ കാലത്ത് ജീവിക്കേണ്ടതെന്ന് ജനങ്ങെള ബോധവത്കരിക്കാൻ കാമ്പയിൻ ഉപകരിക്കുമെന്നും അലീഷ പറഞ്ഞു.
കോവിഡ് എന്ന യാഥാർഥ്യവുമായി പൊരുത്തപ്പെട്ടുകഴിഞ്ഞെന്നും സുരക്ഷിതമായി എങ്ങനെ ജീവിക്കാമെന്നാണ് ഇനി പഠിക്കേണ്ടതെന്നും ആസ്റ്റർ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഷർബാസ് ബിച്ചു പറഞ്ഞു. കോവിഡിന് മുമ്പും ശേഷവും എന്ന രീതിയിൽ കാലം വിഭജിക്കപ്പെട്ടിരിക്കുന്നു. കോവിഡിൽനിന്ന് പരിപൂർണ മുക്തി എന്നത് ഇനിയും വിദൂരമാണ്.
എങ്ങനെ മുക്തി നേടാം എന്നതിനെക്കുറിച്ച് ആധികാരികമായി രേഖപ്പെടുത്തുന്നതായിരിക്കും ഗൾഫ് മാധ്യമവുമൊത്തുള്ള കാമ്പയിൻ എന്നും ഷർബാസ് ബിച്ചു വ്യക്തമാക്കി.ആസ്റ്റർ എക്സിക്യൂട്ടിവ് ഡയറക്ടർ ടി.ജെ. വിൽസൺ, ഗൾഫ് മാധ്യമം യു.എ.ഇ മാർക്കറ്റിങ് മാനേജർ ഹാഷിം ജെ.ആർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.