ദുബൈ: ഷാർജ പുസ്തകോൽസവ വേദിയിൽ 'മാധ്യമം ബുക്സി'െൻറ രാജ്യാന്തര അരങ്ങേറ്റം. അന്താരാഷ്ട്ര വ്യക്തിത്വങ്ങളും മലയാള സംസ്കാരിക ലോകത്തെ പ്രതിഭാധനരും പങ്കുചേർന്ന പ്രൗഢസദസിൽ ആദ്യ 12 പുസ്തകങ്ങൾ പ്രകാശിതമായി. പുസ്തകോൽസവ നഗരിയിലെ റൈറ്റേഴ്സ് ഫോറം ഹാളിലാണ് പ്രകാശന ചടങ്ങ് ഒരുക്കിയത്. ലോകം മുഴുവൻ വ്യാപിച്ച മലയാളി സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകാൻ പ്രസിദ്ധീകരണാലയത്തിന് കഴിയട്ടെയെന്ന് മുഖ്യാതിഥികളായി പങ്കെടുത്ത...
ദുബൈ: ഷാർജ പുസ്തകോൽസവ വേദിയിൽ 'മാധ്യമം ബുക്സി'െൻറ രാജ്യാന്തര അരങ്ങേറ്റം. അന്താരാഷ്ട്ര വ്യക്തിത്വങ്ങളും മലയാള സംസ്കാരിക ലോകത്തെ പ്രതിഭാധനരും പങ്കുചേർന്ന പ്രൗഢസദസിൽ ആദ്യ 12 പുസ്തകങ്ങൾ പ്രകാശിതമായി. പുസ്തകോൽസവ നഗരിയിലെ റൈറ്റേഴ്സ് ഫോറം ഹാളിലാണ് പ്രകാശന ചടങ്ങ് ഒരുക്കിയത്. ലോകം മുഴുവൻ വ്യാപിച്ച മലയാളി സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകാൻ പ്രസിദ്ധീകരണാലയത്തിന് കഴിയട്ടെയെന്ന് മുഖ്യാതിഥികളായി പങ്കെടുത്ത അറബ് എഴുത്തുകാരി മർയം അൽ ശനാസി, ഫലസ്തീൻ സാഹിത്യകാരൻ സമീർ അൽ ജുന്ദി എന്നിവർ ആശംസിച്ചു.
'മാധ്യമ'ത്തിെൻറ പ്രസാധനാലയം ഏറെ പ്രത്യാശ പകരുന്നതാണെന്നും ഭാവിയിൽ മികച്ച പുസ്തകങ്ങൾ പുറത്തിറക്കാൻ സംരംഭത്തിന് കഴിയുമെന്ന് വിശ്വാസമുണ്ടെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖരുടെ എഴുത്തുകൾ പ്രകാശിതമാകുന്ന വലിയ പ്രസിദ്ധീകരണാലയം എന്നതാണ് 'മാധ്യമം ബുക്സ്' ലക്ഷ്യമിടുന്നതെന്ന് അധ്യക്ഷത വഹിച്ച ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ ഹംസ അബ്ബാസ് വ്യക്തമാക്കി. മുഖ്യാതിഥികൾക്കൊപ്പം എഴുത്തുകാരൻ പ്രഫ. എൻ.പി ഹാഫിസ് മുഹമ്മദ്, സംവിധായകരായ ജി. പ്രജേഷ് സെൻ, കെ. സകരിയ്യ, മോഹൻകുമാർ(ഷാർജ ബുക് അതോറിറ്റി), 'മാധ്യമം' ജോ. എഡിറ്റർ പി.ഐ നൗഷാദ്, സി.ഇ.ഒ പി.എം സാലിഹ്, സലാം ഒലയാട്ടിൽ, മുഹമ്മദ്സലീം അമ്പലൻ എന്നിവരും ചേർന്നാണ് പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചത്.
ഗാന്ധി, നെഹ്റു: ആക്ഷേപങ്ങൾക്ക് മറുപടി, സവർണ സംവരണം കേരള മോഡൽ, ഗാന്ധി എന്തുകൊണ്ട്: വായന, മാധ്യമം കഥകൾ, മാധ്യമം കവിതകൾ, ജുഡീഷ്യൽ കർസേവ, സ്മാർട്ട് പാരൻറിങ്, പാട്ടോരച്ചില്ലകൾ, പൗരത്വ സമരപുസ്തകം, ടെലിസ്കോപ് തുടങ്ങി 12 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ചടങ്ങിൽ സി.ഇ.ഒ പി.എം സാലിഹ് സ്വാഗതവും 'മാധ്യമം' ജോ. എഡിറ്റർ പി.ഐ നൗഷാദ് സമാപനവും നിർവഹിച്ചു. ഷാർജ പുസ്തകോൽസവ വേദിയിലെ 'മാധ്യമം ബുക്സ്' സ്റ്റാളിൽ പുസ്തകങ്ങൾ ലഭിക്കാൻ ബുക്കിങ് സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.