ദുബൈ: മീഡിയവണിെൻറ പുതിയ സംരംഭമായ മീഡിയവൺ ബിസിനസ് ഇന്നൊവേഷൻ ലാബിന് (മൊബീൽ) ഗൾഫിൽ തുടക്കമായി. ആദ്യഘട്ടത്തിൽ യു.എ.ഇയിലാണ് നടപ്പാക്കുന്നത്. പുതിയ സംരംഭങ്ങൾക്കും പ്രതിസന്ധി നേരിടുന്ന ബിസിനസുകൾക്കും മാർഗനിർദേശം നൽകാനും കൈത്താങ്ങാകാനും ലക്ഷ്യമിട്ടാണ് മൊബീൽ തുടങ്ങുന്നത്. പ്രവർത്തനോദ്ഘാടനം മീഡിയവൺ ഡയറക്ടർ ഡോ. അഹ്മദ് നിർവഹിച്ചു.
മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ്റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാൻ ബിസിനസ് വൈദഗ്ധ്യവും തന്ത്രങ്ങളും പരസ്പരം കൈമാറി മുന്നേറുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
മീഡിയവൺ സി.ഒ.ഒ ഇർഷാദുൽ ഇസ്ലാം മൊബീലിെൻറ ആശയം അവതരിപ്പിച്ചു. മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട് സംസാരിച്ചു. ബിസിനസ് മേഖലയിലെ നിരവധി പേർ പങ്കെടുത്തു. സംരംഭകരുടെ സംശയങ്ങൾക്ക് ഇർഷാദുൽ ഇസ്ലാമും റോഷൻ കക്കാട്ടും മറുപടി നൽകി. മാധ്യമം -മീഡിയവൺ മിഡിലീസ്റ്റ് ഓപറേഷൻ ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ സ്വാഗതം പറഞ്ഞു. മാധ്യമം -മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ അബ്ദുസ്സലാം ഒലയാട്ട് സമാപന പ്രസംഗം നടത്തി. മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റിങ് ജേണലിസ്റ്റ് ഷിനോജ് ഷംസുദ്ദീൻ അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.