ദേശീയ ദിനാഘോഷത്തി​െൻറ ഭാഗമായി ദുബൈ കെ.എം.സി.സി ആരംഭിച്ച രക്തദാന ക്യാമ്പ്​

മഹാരക്തദാന കാമ്പയിന്​ തുടക്കം

ദുബൈ: 49ാം ദേശീയ ദിനാഘോഷത്തി​െൻറ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന രക്തദാന പരിപാടിക്ക് തുടക്കമായി. അൽ ബറാഹാ കെ.എം.സി.സി ആസ്ഥാനത്ത് പ്രസിഡൻറ്​ ഇബ്രാഹിം എളേറ്റിൽ ഉദ്​ഘാടനം ചെയ്തു. ചെയർമാൻ കെ.പി.എ സലാം അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഹംസ തൊട്ടി, അഡ്വ. സാജിദ്, ഒ.കെ. ഇബ്രാഹിം മുസ്തഫ വേങ്ങര, റഈസ് തലശ്ശേരി‌, മജീദ്‌ മടക്കിമല, അഡ്വ. ഇബ്രാഹിം ഖലീല്‍, നിസാം കൊല്ലം, ഷുക്കൂർ എറണാകുളം എന്നിവർ സംസാരിച്ചു. മെഡിക്കൽ വിങ്​ ജനറൽ കൺവീനർ സി.എച്ച്. നൂറുദ്ദീൻ പദ്ധതി വിശദീകരിച്ചു.

ജില്ല നേതാക്കളായ അബ്​ദുല്ല ആറങ്ങാടി, ടി.പി. അബ്ബാസ്‌ ഹാജി, നാസർ മുല്ലക്കൽ, സലാം കന്യാപ്പാടി, ടി.ആര്‍. ഹനീഫ, ഹംസ ഹാജി മാട്ടുമ്മൽ, ജമാൽ മനയത്ത്, അശ്റഫ് ചമ്പോളി, ഷാജഹാന്‍, അശ്റഫ് തങ്ങൾ തച്ചമ്പോയിൽ, റഫീഖ് കോറോത്ത്, ടി.പി. സൈദലവി, അയൂബ് ഉര്‍മി, വനിത വിങ്​ ഭാരവാഹികളായ നിസാ സിനാൻ, റീനാ സലീം, നാനിയ ഷബീർ, നജ്മ സാജിദ്, സറീന ഇസ്മായിൽ തുടങ്ങിയവർ പ​ങ്കെടുത്തു. രക്തദാന കാമ്പയിനിൽ 5000 യൂനിറ്റ് രക്തശേഖരണത്തിനാണ് തുടക്കം കുറിക്കുന്നത്. യു.എ.ഇയി​ലെ ആദ്യത്തെ ബ്ലഡ് ഡോണർ ഡയറക്ടറിക്കും തുടക്കം കുറിച്ചു. വരുന്ന ആഴ്ചകളിൽ പോസ്​റ്റ്​ കോവിഡ്​ സ്ക്രീനിങ്​ ഹെൽത്ത് കാമ്പയിൻ നടത്താനും മറ്റു രോഗനിർണയം നടത്താനുള്ള പദ്ധതികൾക്കും തുടക്കമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.