ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ നിലകൊണ്ട പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളിലൊരാളായിരുന്നു സീതാറാം യെച്ചൂരിയെന്ന് അബൂദബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടിയും ആക്ടിങ് ജനറൽ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിലും അനുസ്മരിച്ചു.
പൊതുതാൽപര്യം മുൻനിർത്തി വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെ ഒരുമിപ്പിക്കുന്നതിൽ യെച്ചൂരി നടത്തിയ മിന്നുന്ന ഉദാഹരണമാണ് ഇൻഡ്യ കൂട്ടായ്മ. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം നിലനിൽക്കുമ്പോൾതന്നെ പല വിഷയങ്ങളിലും പ്രതിപക്ഷ നിരയിൽ അഭിപ്രായ സമന്വയം ഉണ്ടാക്കുന്ന കാര്യത്തിൽ സീതാറാമിന്റെ നയതന്ത്രജ്ഞത എക്കാലവും പ്രകീർത്തിക്കപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.