ദുബൈ ഗവൺമെന്‍റ് ലീഡേഴ്സ് പ്രോഗ്രാമിൽ പങ്കെടുത്ത ബിരുദധാരികളെ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആദരിക്കുന്നു

ലീഡേഴ്സ് പ്രോഗ്രാം: 250 ബിരുദധാരികളെ ആദരിച്ചു

ദുബൈ: ദുബൈ ഗവൺമെന്‍റ് ലീഡേഴ്സ് പ്രോഗ്രാമിൽ പങ്കെടുത്ത 250 ബിരുദധാരികളെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആദരിച്ചു. യു.എ.ഇയിലെ 120 ഗവൺമെന്‍റ് സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന യു.എ.ഇ പൗരന്മാരെയാണ് ആദരിച്ചത്.

പുതിയ പദ്ധതികൾ നടപ്പാക്കാനും നിലവിലെ ജോലി കൂടുതൽ കാര്യക്ഷമമാക്കാനും ഈ ബിരുദം ഉപയോഗപ്പെടുത്തണമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ കഴിവ് വികസിപ്പിക്കുന്നതിന് 2008ലാണ് ലീഡേഴ്സ് പ്രോഗ്രാം തുടങ്ങിയത്.

Tags:    
News Summary - Leaders Program: 250 graduates honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.