ദുബൈ: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.എ.ഇയിലെ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി എച്ച്.ആർ ലീഡർഷിപ് സമ്മിറ്റ് സംഘടിപ്പിച്ചു. ദുബൈ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങ് പി.കെ. അൻവർ നഹ ഉദ്ഘാടനം ചെയ്തു. ട്രെയിനർമാരായ ഡോ. അബ്ദുൽ അസീസ് ഷങ്കാൽ, മുനവ്വിർ ഫൈറൂസ് എന്നിവർ ട്രെയ്നിങ് സെഷനുകൾക്ക് നേതൃത്വം നൽകി.
സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു. ഡോ. അൻവർ അമീൻ, ഡോ. കെ.പി. ഹുസൈൻ, പി.വി. ജാബിർ, കെ.പി.എ സലാം എന്നിവർ സംസാരിച്ചു. എ.പി. നൗഫൽ സമ്മിറ്റിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. ചെമ്മുക്കൻ യാഹുമോൻ, പി.വി നാസർ, ഒ.ടി. സലാം, കരീം കാലടി, സക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, നാസർ കുറുമ്പത്തൂർ, ടി.പി. സൈതലവി, ലത്തീഫ് തെക്കഞ്ചേരി, ഇബ്രാഹിം കുട്ടി വട്ടംകുളം, മുനീർ തയ്യിൽ, നജ്മുദ്ദീൻ തറയിൽ, ശരീഫ് അയ്യായ, അശ്റഫ് കൊണ്ടോട്ടി, സിനാൽ മഞ്ചേരി എന്നിവർ സംബന്ധിച്ചു. ജില്ല ജോബ് സെല്ലിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങ് സയ്യിദ് അൽതാഫ്, ജാഫർ പുൽപ്പറ്റ, നിഷാദ് പുൽപ്പാടൻ, ശാക്കിർ തേഞ്ഞിപ്പലം, റഷീദ് കാട്ടിപ്പരുത്തി, സഹീർ കൊണ്ടോട്ടി, നസീഫ് ഷെർഷ്, റഊഫ്, റസാഖ്, മുജീബ് റഹ്മാൻ, ഷമീർ എന്നിവർ നിയന്ത്രിച്ചു. ചെയർമാൻ മുഹമ്മദ് വള്ളിക്കുന്ന് സ്വാഗതവും ജനറൽ കൺവീനർ അബ്ദുന്നാസർ എടപ്പറ്റ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.