യു.​എ.​ഇ​യി​ൽ ഔ​ദ്യോ​ഗി​ക സ​ർ​വി​സ് സെ​ന്‍റ​ർ​ ആ​രം​ഭി​ച്ച്​ വാ​വെ

ദു​ബൈ: പ്ര​മു​ഖ ചൈ​നീ​സ്​ ഇ​ല​ക്​​ട്രോ​ണി​ക്സ്​ ക​മ്പ​നി​യാ​യ വാ​വെ യു.​എ.​ഇ​യി​ൽ ഔ​ദ്യോ​ഗി​ക സ​ർ​വി​സ്​ സെ​ന്‍റ​ർ തു​റ​ന്നു. മീ​രം ടെ​ക്​​നോ​ള​ജി​സു​മാ​യി ചേ​ർ​ന്നാ​ണ് സ​ർ​വി​സ്​ സെ​ന്‍റ​ർ ആ​രം​ഭി​ച്ച​ത്. എ.​ടി.​എ​ൽ/​അ​ജൈ​ൽ മെ​ത​ഡോ​ള​ജി, ക്ലൗ​ഡ്​ സൊ​ലൂ​ഷ​ൻ​സ്, സെ​ക്യൂ​രി​റ്റി, ഓ​ഡി​റ്റ്, ഡാ​റ്റ ഗ​വേ​ണ​ൻ​സ​സ്, നെ​റ്റ്​​വ​ർ​ക്ക്​ വി​ശ​ക​ല​നം, ഫോ​റ​ൻ​സി​ക്സ്, എ​ന്‍റ​ർ​പ്രൈ​സ്​ ഐ.​ടി, ഇ​ൻ​സ്റ്റ​ലേ​ഷ​ൻ, മെ​യി​ന്‍റ​ന​ൻ​സ്​ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ യു.​എ.​ഇ​യി​ലെ പ​ങ്കാ​ളി​ക​ൾ​ക്ക്​ സാ​ധ്യ​മാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഔ​ദ്യോ​ഗി​ക സ​ർ​വി​സ്​ തു​ട​ങ്ങി​യ​തെ​ന്ന്​ ക​മ്പ​നി വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പു​തി​യ സം​രം​ഭം സാ​​ങ്കേ​തി​ക​വി​ദ്യ സേ​വ​ന​ങ്ങ​ളു​ടെ മ​ത്സ​രാ​ധി​ഷ്ടി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ സം​തൃ​പ്തി, മി​ക​ച്ച പ്ര​വ​ർ​ത്ത​നം, വി​പ​ണി​യി​ലെ നേ​തൃ​ത്വം എ​ന്നി​വ​യി​​ൽ മീ​രം ടെ​ക്​​നോ​ള​ജീ​സി​ന്‍റെ മി​ക​വാ​ണ്​ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന്​ സി.​ഇ.​ഒ ഇ​മ്രാ​ൻ കാ​സ്മി പ​റ​ഞ്ഞു.

വി​ശ്വ​സ​നീ​യ​മാ​യ ഇ​ൻ​സ്റ്റാ​ളേ​ഷ​ൻ, മെ​യി​ന്‍റ​ന​ൻ​സ്, ക​ൺ​സ​ൾ​ട്ട​ൻ​സി സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന വാവൈ​യു​ടെ ക​ർ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി യോ​ജി​പ്പി​ച്ച് മീ​രം ടെ​ക്നോ​ള​ജീ​സ് ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ച്ച സേ​വ​ന​ങ്ങ​ളാ​യി​രി​ക്കും ന​ൽ​കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Leading Chinese electronics company Vave has opened an audio service center in the UAE.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.