ഷാർജ: ഷാർജ ഒരുക്കുന്ന ആഗോള ഇവന്റായ എക്സ്പോഷർ ഇന്റർനാഷനൽ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ ആറാമത് എഡിഷനിൽ ലോകത്തെ പ്രമുഖരായ 57 ഫോട്ടോഗ്രാഫർമാർ അണിനിരക്കുമെന്ന് ഷാർജ ഗവൺമെന്റ് മീഡിയ ബ്യൂറോ പറഞ്ഞു. ഫെസ്റ്റിവൽ ഫെബ്രുവരി ഒമ്പതു മുതൽ 15 വരെ ഷാർജ അൽതാവൂനിലെ വേൾഡ് എക്സ്പോ സെൻററിൽ നടക്കും. ഏഴുദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാരുടെ വ്യക്തിഗത, ഗ്രൂപ് ആർട്ട് എക്സിബിഷനുകൾ സംഘടിപ്പിക്കും. വ്യത്യസ്ത പ്രായത്തിലുള്ളവരുടെ കഴിവിനനുസരിച്ച് പ്രചോദനാത്മകമായ സംഭാഷണങ്ങൾ, പരിശീലനം, വിദ്യാഭ്യാസ ശിൽപശാല എന്നിവയുടെ സംയോജിത പരിപാടിയും നടക്കും. പ്രഗല്ഭരായ, അവാർഡ് നേടിയ ഫോട്ടോഗ്രാഫർമാർ പോർട്ട്ഫോളിയോ അവലോകനം നടത്തും. പ്രവേശനവും പാർക്കിങ്ങും സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.