ദുബൈ: യു.എ.ഇയുമായി ഏറെ സൗഹൃദം പുലർത്തിയ നേതാവാണ് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അസ്സബാഹ്. 2017 ജൂൺ ഏഴിന് അദ്ദേഹം യു.എ.ഇ സന്ദർശിച്ചിരുന്നു. ഖത്തർ ഉപരോധവുമായി ബന്ധപ്പെട്ട് പശ്ചിമേഷ്യയിലുണ്ടായ അഭിപ്രായഭിന്നതകൾ പരിഹരിക്കാൻ മധ്യസ്ഥനായിട്ടായിരുന്നു അദ്ദേഹത്തിെൻറ സന്ദർശനം. 87ാം വയസ്സിൽ പ്രായത്തിെൻറ ആകുലതകളൊന്നുമില്ലാതെ ചുറുചുറുക്കോടെയായിരുന്നു അമീറിെൻറ പ്രവർത്തനങ്ങൾ.
സമാധാനത്തിെൻറ വെള്ളരിപ്രാവ് എന്നായിരുന്നു അദ്ദേഹത്തെ പലരും വിളിച്ചിരുന്നത്. മൂന്നു ദിവസംകൊണ്ട് സൗദിയും യു.എ.ഇയും ഖത്തറും സന്ദർശിച്ചാണ് അദ്ദേഹം ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയത്. 2014ലും സമാന പ്രശ്നമുണ്ടായപ്പോൾ മധ്യസ്ഥെൻറ റോളിൽ അമീർ ഉണ്ടായിരുന്നു. സമദൂര നിലപാടുകളിലൂടെ ജി.സി.സി ഐക്യത്തിന് കരുത്തു പകരാൻ ശൈഖ് സബാഹിന് കഴിഞ്ഞു.മൂന്നു വർഷം മുമ്പ് യു.എ.ഇയിൽ എത്തിയപ്പോൾ ഹൃദ്യമായ സ്വീകരണമായിരുന്നു സബീൽ പാലസിൽ അദ്ദേഹത്തിനായി ഒരുക്കിയത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അറബ് ഉച്ചകോടികളിലെല്ലാം യു.എ.ഇ നേതാക്കളുമായി അടുത്തിടപഴകിയിരുന്നു. ലോകനേതാക്കളിൽ നന്മയുള്ള കാരണവരുടെ സ്ഥാനമാണ് ശൈഖ് സബാഹിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.