ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റി​ൽ നി​യ​മ​സ​ഹാ​യം ന​ല്‍കി​യ അ​ഭി​ഭാ​ഷ​ക​രെ ആ​ദ​രി​ക്കു​ന്നു

കോ​ൺ​സു​ലേ​റ്റി​ൽ നി​യ​മ​സേ​വ​നം: അ​ഭി​ഭാ​ഷ​ക​രെ ആ​ദ​രി​ച്ചു

ദു​ബൈ: ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റി​നു​കീ​ഴി​ല്‍ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ന​ല്‍കി​യ അ​ഭി​ഭാ​ഷ​ക​രെ ആ​ദ​രി​ച്ചു. മ​ല​യാ​ളി അ​ഭി​ഭാ​ഷ​ക​രാ​യ അ​ബ്ര​ഹാം പി. ​ജോ​ൺ, കെ.​എ​ൻ. ഷാ​ജി, ബി​നോ​ജ് ശ​ശി, ബി​ന്ദു ചേ​റ്റൂ​ർ, മാ​യാ​ബി​ജു എ​ന്നി​വ​രും ആ​ശി​ഷ് മേ​ത്ത, ദീ​പ​ക് ടാ​ഗോ​ർ എ​ന്നീ അ​ഭി​ഭാ​ഷ​ക​രു​മാ​ണ്​ ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യ​ത്.

ദു​ബൈ എ​മി​ഗ്രേ​ഷ​ന്റെ ലേ​ബ​ര്‍ ക​മ്മി​റ്റി ഹെ​ഡ് അ​ബ്ദു​ല്ല ല​ഷ്‌​ക​രി, ആ​ക്ടി​ങ് കോ​ണ്‍സ​ല്‍ ജ​ന​റ​ല്‍ റാം​കു​മാ​ര്‍ ത​ങ്ക​രാ​ജ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Legal Service at Consulate: Advocates Honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-07 04:55 GMT