ഷാർജ: ബലിപെരുന്നാള്‍ ആത്മാവിന്റെ ആഘോഷമാണെന്നും ഇബ്രാഹീം നബിയുടെ ചരിത്ര പാഠങ്ങൾ നമുക്ക് മാർഗദർശകമാവണമെന്നും ഹുസൈൻ സലഫി. ഷാർജ മതകാര്യ വകുപ്പ്, ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള ഷാർജ ഫുട്ബാൾ ക്ലബ് ഗ്രൗണ്ടിൽ മലയാളികൾക്കായി സംഘടിപ്പിച്ച ഈദ്ഗാഹിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം സമൂഹം പ്രതിസന്ധികൾ ഏറെ നേരിടുന്ന നവലോകത്ത് ലോകരക്ഷിതാവിൽ ഭരമേൽപിക്കാനും മനഃസാന്നിധ്യത്തോടെ പ്രശ്നങ്ങളെ നേരിടാനും ഇബ്രാഹീം നബിയുടെ പാഠങ്ങൾ നമ്മെ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിനാളുകൾ ഷാർജ ഈദ്ഗാഹിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.