കുട്ടികൾ ഉല്ലസിക്ക​ട്ടെ; അവസരം പാഴാക്കരുത്​

ഷാർജ: കോവിഡ് മഹാമാരിയുടെ സമ്മര്‍ദവും വീട്ടിലിരിപ്പും കുട്ടികളുടെ സംസാരത്തെയും ഭാഷാ വൈദഗ്ധ്യത്തെയും ബാധിച്ചതായി ഡോക്ടർമാർ പറയുന്നു. ഈ സാഹചര്യത്തിൽ അവർക്ക്​ മാനസികോന്മേഷം പകരുന്നതായിരിക്കും വായനോത്സവം. പകർച്ചവ്യാധി സമയത്ത് സ്കൂൾ ദിനചര്യയിൽനിന്ന് വിട്ടുനിൽക്കുന്ന കുട്ടികൾക്കായി സ്പീച് തെറപ്പി, കൗണ്‍സലിങ് എന്നിവ കൂടുതൽ ആവശ്യമായി വരുന്നുണ്ടെന്ന് സ്പെഷലിസ്​റ്റുകൾ ചൂണ്ടിക്കാണിച്ചു.

കോവിഡ് കുട്ടികളിൽ നേരിട്ട് സ്വാധീനം ചെലുത്തിയിട്ടില്ലെങ്കിലും ഇത് അവരുടെ മാനസികാവസ്ഥയെ പലമേഖലകളിലും മുറിവേല്‍പ്പിച്ചിട്ടുണ്ടെന്നും ഈ മുറിവ് ഉണക്കാനുള്ള മരുന്ന് പുതിയ ഉണര്‍വുകളില്‍നിന്നാണ് ലഭിക്കുകയെന്നും അതുകൊണ്ട് വായനോത്സവം പോലുള്ള അവസരങ്ങള്‍ പാഴാക്കരുതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മുഖത്ത് മാസ്ക് വീണതും കൂട്ടുകാര്‍ അകന്ന് നില്‍ക്കുന്നതും കുരുന്നു മനസ്സുകളില്‍ മുറിവേല്‍പ്പിക്കുന്നുണ്ട്.

ഷാര്‍ജ കുട്ടികളുടെ വായനോത്സവം അവരുടെ ഭാവനയും അറിവും തിരിച്ചറിവും വളര്‍ത്തുന്നതാണ്. കുട്ടികളെ കാത്താണ് ഓരോ പ്രദര്‍ശനവും. കുട്ടികളുമായി പോകുന്ന രക്ഷിതാക്കള്‍ ഒരിക്കലും തങ്ങളുടെ മനസ്സുകൊണ്ട് അതു വായിക്കാനോ, കാണാനോ ശ്രമിക്കരുത്. കുട്ടികള്‍ക്ക് പൂര്‍ണമായി വിട്ട് കൊടുക്കുക, പുതിയ ആകാശവും ഭൂമിയും അവര്‍ അതില്‍നിന്ന് വായിച്ചെടുക്കുന്നതിനു സമയം കൊടുക്കുക.

Tags:    
News Summary - Let the children rejoice; Do not miss the opportunity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.