റ​മ​ദാ​നി​ൽ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളി​ൽ ഒ​ന്നാ​ണ് മൂ​ത്രാ​ശ​യ രോ​ഗ​ങ്ങ​ൾ. പ്ര​ത്യേ​കി​ച്ച് ചൂ​ട് കൂ​ടു​ത​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ. ഇ​തി​നു ശ​രീ​ര​ത്തി​ലെ ജ​ലാം​ശം നി​ല​നി​ർ​ത്തു​ക എ​ന്ന​ല്ലാ​തെ മ​റ്റു പോം​വ​ഴി​ക​ൾ ഇ​ല്ല.

നി​ർ​ജ്ജ​ലീ​ക​ര​ണ​ത്തെ മാ​റ്റി നി​ർ​ത്താ​ൻ ഇ​ഫ്താ​റി​നും അ​ത്താ​ഴ​ത്തി​നും ധാ​രാ​ളം വെ​ള്ള​വും ജ​ലാം​ശ​വു​മു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്ത​ണം. ചു​രു​ങ്ങി​യ​ത് ര​ണ്ട​ര ലി​റ്റ​ർ വെ​ള്ള​മെ​ങ്കി​ലും ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്നും അ​ല്ലെ​ങ്കി​ൽ യൂ​റി​ന​റി ഇ​ൻ​ഫെ​ക്ഷ​ൻ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു​മാ​ണ് യൂ​റോ​ള​ജി സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​പ്ര​ശാ​ന്ത് നാ​യ​ർ പ​റ​യു​ന്ന​ത്.

അ​ഥ​വാ യു.​ടി.​ഐ പി​ടി​പെ​ട്ടാ​ൽ കോ​ഫി, സി​ട്ര​സ് അ​ട​ങ്ങി​യ സോ​ഫ്റ്റ്‌ ഡ്രി​ങ്ക്സ് എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക. വെ​ള്ളം ധാ​രാ​ളം കു​ടി​ച്ചു കൊ​ണ്ട് ബാ​ക്റ്റീ​രി​യ​ക​ളെ പു​റം ത​ള്ളു​ന്ന അ​വ​സ്ഥ​യും ഉ​ണ്ടാ​ക​ണം.

Dr. Mathew Abraham Specialist Internal Medicine, Aster Hospital Sharjah,  Dr. Mohmad Imran Sayyed Specialist Gastroenterologist, Aster Hospital Sharjah, Prasanth S Nair Specialist Urology, Aster Hospital Sharjah

വ​യ​റു​വേ​ദ​ന തോ​ന്നു​ന്നു​വെ​ങ്കി​ൽ ഹീ​റ്റി​ങ്​ പാ​ഡ് ഉ​പ​യോ​ഗി​ക്കാം. എ​ന്നി​ട്ടും രോ​ഗ​വ​സ്ഥ തു​ട​രു​ന്നു​വെ​ങ്കി​ൽ യൂ​റോ​ള​ജി​സ്റ്റി​നെ കാ​ണാ​ൻ മ​ടി​ക്ക​രു​ത്. റ​മ​ദാ​നി​ൽ മൈ​ഗ്രൈ​ൻ ഉ​ള്ള​വ​ർ​ക്ക് അ​ത് കൂ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. സ്ഥി​ര​മു​ള്ള ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ നി​ന്നു​ള്ള മാ​റ്റ​മാ​ണ് പ​ല​ർ​ക്കും ത​ല​വേ​ദ​ന​യും ക്ഷീ​ണ​വും സൃ​ഷ്ടി​ക്കു​ന്ന​ത്.

ഉ​ദാ​ഹ​ര​ണ​ത്തി​ന് സ്ഥി​ര​മാ​യി കാ​പ്പി​യോ ചാ​യ​യോ കു​ടി​ക്കു​ന്ന​വ​ർ​ക്ക് അ​ത് നി​ർ​ത്തേ​ണ്ടി വ​രു​മ്പോ​ൾ ത​ല​വേ​ദ​ന വ​രാം. ജ​ലാം​ശം നി​ല​നി​ർ​ത്തു​ക​യും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് ശ്ര​ദ്ധി​ക്കു​ക​യും, സ​മ്മ​ർ​ദ്ദം നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്. കൂ​ടാ​തെ ഉ​റ​ക്ക​ത്തെ​യും ക്ര​മീ​ക​രി​ക്ക​ണം. ഉ​ണ​രു​ന്ന​തി​നും ഉ​റ​ങ്ങു​ന്ന​തി​നും ഇ​ട​യി​ൽ അ​ത്താ​ഴ​ത്തി​നാ​യി വീ​ണ്ടും ഉ​ണ​രു​മ്പോ​ൾ സാ​ധാ​ര​ണ​യു​ള്ള ഉ​റ​ക്ക ക്ര​മീ​ക​ര​ണ​ത്തെ ബാ​ധി​ക്കു​ന്നു.

അ​തു​കൊ​ണ്ട് സ​മ​യം ക്ര​മീ​ക​രി​ച്ചു ഒ​രേ സ​മ​യ​ത്തു ഉ​റ​ങ്ങാ​നും ഉ​ണ​രാ​നും ശ്ര​ദ്ധി​ക്കു​ക. ചാ​യ​യും കാ​പ്പി​യും സ്ഥി​ര​മാ​യി കു​ടി​ക്കു​ന്ന​വ​ർ നോ​മ്പ് തു​റ​ന്ന ശേ​ഷം ഇ​തെ​ല്ലാം കു​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക. അ​ത് നി​ങ്ങ​ളെ ഊ​ർ​ജ്ജ​സ്വ​ലാ​രാ​ക്കാ​നും സ​മ്മ​ർ​ദ്ദം കു​റ​ക്കാ​നും സ​ഹാ​യി​ക്കും എ​ന്നാ​ണ് ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​മാ​ത്യു പ​റ​യു​ന്ന​ത്.

ദ​ഹ​ന വ്യ​വ​സ്ഥ​യു​ടെ ത​ക​രാ​റു​ക​ൾ

നെ​ഞ്ചേ​രി​ച്ചി​ൽ, അ​സി​ഡി​റ്റി, ദ​ഹ​ന​ക്കേ​ട് എ​ന്നി​വ​യാ​ണ് കൂ​ടു​ത​ലാ​യി ക​ണ്ടു വ​രു​ന്ന​ത്. സ​മ​യ​ക്ര​മം മാ​റു​ന്ന​തും കൊ​ഴു​പ്പു കൂ​ടി​യ ഭ​ക്ഷ​ണം കൂ​ടു​ത​ൽ ക​ഴി​ക്കു​ന്ന​തു​മാ​ണ് ഇ​തി​നു കാ​ര​ണം. നോ​മ്പ് തു​റ​ന്ന ഉ​ട​നെ അ​ള​വി​ൽ അ​ധി​കം ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ന്ന​ത് അ​ഭി​കാ​മ്യാ​മാ​യി​രി​ക്കും.

എ​ളു​പ്പ​ത്തി​ൽ ദ​ഹി​ക്കു​ന്ന ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​ണം. ദ​ഹ​നം ശ​രി​യാ​യ അ​ള​വി​ൽ ന​ട​ക്ക​ണ​മെ​ങ്കി​ൽ ജ​ലാം​ശ​മു​ള്ള ഭ​ക്ഷ​ണ പ​ദാ​ർ​ത്ഥ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ക, ഇ​ത് പു​ളി​ച്ചു തി​ക​ട്ട​ൽ ഒ​ഴി​വാ​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കും. എ​ണ്ണ​യി​ൽ വ​റു​ത്ത പ​ല​ഹാ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യം.

പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും അ​ട​ങ്ങി​യ സ​ന്തു​ലി​ത​മാ​യ ഭ​ക്ഷ​ണ ക്ര​മം പി​ന്തു​ട​രു​ക. കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ക​ളോ വ​യ​റു വേ​ദ​ന അ​ധി​ക​രി​ക്കു​ക​യോ ചെ​യ്താ​ൽ ഉ​ട​നെ ഡോ​ക്ട​റെ കാ​ണാ​ൻ മ​ടി​ക്കേ​ണ്ട​ന്നാ​ണ് ഗ്യാ​സ്ട്രോ എ​ൻ​ട്രോ​ള​ജി​സ്റ്റ് ഡോ​ക്ട​ർ ഇ​മ്രാ​ൻ പ​റ​യു​ന്ന​ത്.

റ​മ​ദാ​ൻ ആ​രോ​ഗ്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​കു​ന്ന​തി​നാ​യി ആ​സ്റ്റ​ർ ഹോ​സ്പി​റ്റ​ൽ ഷാ​ർ​ജ​യി​ൽ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ൾ ല​ഭ്യ​മാ​ണ്. സൂ​സ​ജ്ജ​മാ​യ ഗ്യാ​സ്ട്രോ ഇ​ന്റെ​ർ​ണ​ൽ മെ​ഡി​സി​ൻ യൂ​റോ​ള​ജി വി​ഭാ​ഗ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ആ​ശ​ങ്ക​ക​ൾ ഒ​ഴി​വാ​ക്കി മു​ന്നോ​ട്ട് പോ​കാ​ൻ നി​ങ്ങ​ൾ​ക്ക് സാ​ധി​ക്കും.

നൂ​ത​ന രീ​തി​യി​ലു​ള്ള എ​ല്ലാ വി​ധ ചി​കി​ത്സാ സ​മ്പ്ര​ദാ​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്. Call: 044400500.

Tags:    
News Summary - Let's take fasting with care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.