കരുതലോടെ നോമ്പനുഷ്ഠിക്കാം
text_fieldsറമദാനിൽ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് മൂത്രാശയ രോഗങ്ങൾ. പ്രത്യേകിച്ച് ചൂട് കൂടുതലുള്ള രാജ്യങ്ങളിൽ. ഇതിനു ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നല്ലാതെ മറ്റു പോംവഴികൾ ഇല്ല.
നിർജ്ജലീകരണത്തെ മാറ്റി നിർത്താൻ ഇഫ്താറിനും അത്താഴത്തിനും ധാരാളം വെള്ളവും ജലാംശവുമുള്ള ഭക്ഷണങ്ങളും ഉൾപ്പെടുത്തണം. ചുരുങ്ങിയത് രണ്ടര ലിറ്റർ വെള്ളമെങ്കിലും ശരീരത്തിന് ആവശ്യമാണെന്നും അല്ലെങ്കിൽ യൂറിനറി ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ടെന്നുമാണ് യൂറോളജി സ്പെഷ്യലിസ്റ്റ് ഡോ. പ്രശാന്ത് നായർ പറയുന്നത്.
അഥവാ യു.ടി.ഐ പിടിപെട്ടാൽ കോഫി, സിട്രസ് അടങ്ങിയ സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ പൂർണമായും ഒഴിവാക്കുക. വെള്ളം ധാരാളം കുടിച്ചു കൊണ്ട് ബാക്റ്റീരിയകളെ പുറം തള്ളുന്ന അവസ്ഥയും ഉണ്ടാകണം.
വയറുവേദന തോന്നുന്നുവെങ്കിൽ ഹീറ്റിങ് പാഡ് ഉപയോഗിക്കാം. എന്നിട്ടും രോഗവസ്ഥ തുടരുന്നുവെങ്കിൽ യൂറോളജിസ്റ്റിനെ കാണാൻ മടിക്കരുത്. റമദാനിൽ മൈഗ്രൈൻ ഉള്ളവർക്ക് അത് കൂടാനുള്ള സാധ്യത ഏറെയാണ്. സ്ഥിരമുള്ള ഭക്ഷണക്രമത്തിൽ നിന്നുള്ള മാറ്റമാണ് പലർക്കും തലവേദനയും ക്ഷീണവും സൃഷ്ടിക്കുന്നത്.
ഉദാഹരണത്തിന് സ്ഥിരമായി കാപ്പിയോ ചായയോ കുടിക്കുന്നവർക്ക് അത് നിർത്തേണ്ടി വരുമ്പോൾ തലവേദന വരാം. ജലാംശം നിലനിർത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കുകയും, സമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ ഉറക്കത്തെയും ക്രമീകരിക്കണം. ഉണരുന്നതിനും ഉറങ്ങുന്നതിനും ഇടയിൽ അത്താഴത്തിനായി വീണ്ടും ഉണരുമ്പോൾ സാധാരണയുള്ള ഉറക്ക ക്രമീകരണത്തെ ബാധിക്കുന്നു.
അതുകൊണ്ട് സമയം ക്രമീകരിച്ചു ഒരേ സമയത്തു ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക. ചായയും കാപ്പിയും സ്ഥിരമായി കുടിക്കുന്നവർ നോമ്പ് തുറന്ന ശേഷം ഇതെല്ലാം കുടിക്കാൻ ശ്രമിക്കുക. അത് നിങ്ങളെ ഊർജ്ജസ്വലാരാക്കാനും സമ്മർദ്ദം കുറക്കാനും സഹായിക്കും എന്നാണ് ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. മാത്യു പറയുന്നത്.
ദഹന വ്യവസ്ഥയുടെ തകരാറുകൾ
നെഞ്ചേരിച്ചിൽ, അസിഡിറ്റി, ദഹനക്കേട് എന്നിവയാണ് കൂടുതലായി കണ്ടു വരുന്നത്. സമയക്രമം മാറുന്നതും കൊഴുപ്പു കൂടിയ ഭക്ഷണം കൂടുതൽ കഴിക്കുന്നതുമാണ് ഇതിനു കാരണം. നോമ്പ് തുറന്ന ഉടനെ അളവിൽ അധികം ഭക്ഷണം ഒഴിവാക്കുന്നത് അഭികാമ്യാമായിരിക്കും.
എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം ഉൾപ്പെടുത്താൻ ശ്രമിക്കണം. ദഹനം ശരിയായ അളവിൽ നടക്കണമെങ്കിൽ ജലാംശമുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുത്തുക, ഇത് പുളിച്ചു തികട്ടൽ ഒഴിവാക്കുന്നതിനു സഹായിക്കും. എണ്ണയിൽ വറുത്ത പലഹാരങ്ങൾ ഒഴിവാക്കുന്നതാണ് അഭികാമ്യം.
പഴങ്ങളും പച്ചക്കറികളും അടങ്ങിയ സന്തുലിതമായ ഭക്ഷണ ക്രമം പിന്തുടരുക. കൂടുതൽ ബുദ്ധിമുട്ടുകളോ വയറു വേദന അധികരിക്കുകയോ ചെയ്താൽ ഉടനെ ഡോക്ടറെ കാണാൻ മടിക്കേണ്ടന്നാണ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോക്ടർ ഇമ്രാൻ പറയുന്നത്.
റമദാൻ ആരോഗ്യപ്രദമായ രീതിയിൽ മുന്നോട്ട് പോകുന്നതിനായി ആസ്റ്റർ ഹോസ്പിറ്റൽ ഷാർജയിൽ പ്രത്യേക പാക്കേജുകൾ ലഭ്യമാണ്. സൂസജ്ജമായ ഗ്യാസ്ട്രോ ഇന്റെർണൽ മെഡിസിൻ യൂറോളജി വിഭാഗങ്ങൾ ഉള്ളതിനാൽ ആശങ്കകൾ ഒഴിവാക്കി മുന്നോട്ട് പോകാൻ നിങ്ങൾക്ക് സാധിക്കും.
നൂതന രീതിയിലുള്ള എല്ലാ വിധ ചികിത്സാ സമ്പ്രദാങ്ങളും ഇവിടെ ലഭ്യമാണ്. Call: 044400500.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.