ഷാർജ: വായനയുടെ വളർച്ചയിൽ ലൈബ്രറികളുടെ പങ്ക് വ്യക്തമാക്കി ഷാർജ പുസ്തകോത്സവത്തിലെ ലൈബ്രറി കോൺഫറൻസ്. 300ഒാളം ലൈബ്രേറിയൻമാരാണ് കോൺഫറൻസിെൻറ ഭാഗമായത്. സാംസ്കാരിക ധാരണയുടെ പാലങ്ങൾ നിർമ്മിക്കുന്നതിന് ഷാർജ പുസ്തക മേളയും എക്സ്പോ 2020യും പ്രധാന പ്ലാറ്റ്ഫോമായി വർത്തിക്കുന്നുവെന്ന് യു.എസ് കോൺഗ്രസ് ലൈബ്രേറിയൻ ഡോ. കാർല ഹെയ്ഡൻ പറഞ്ഞു.
മൂന്നാം അമേരിക്കൻ പ്രസിഡൻറ് തോമസ് ജെഫേഴ്സെൻറ ഉടമസ്ഥതയിലുള്ള വിശുദ്ധ ഖുർആൻ കോപ്പി എക്സ്പോ 2020യിലെ യു.എസ്.എ പവലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് മതസ്വാതന്ത്ര്യം ഊന്നിപ്പറയാൻ 1765-ൽ അദ്ദേഹം ഈ വിശുദ്ധ ഖുർആൻ കോപ്പി ഉപയോഗിച്ചുവെന്ന് ഹെയ്ഡൻ എടുത്തു പറഞ്ഞു. അമേരിക്കൻ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ചുള്ള അറിവ് പങ്ക് വെക്കുന്നതിന് ഷാർജ പുസ്തക മേളയിലെ ഞങ്ങളുടെ പങ്കാളിത്തം വിപുലമാക്കി.
ഈജിപ്തിലെ കെയ്റോയിൽ ഓഫീസ് തുറന്നതു മുതൽ അറബ് ലോകവുമായി സാംസ്കാരിക പാലങ്ങൾ വിപുലീകരിക്കുന്നതിൽ ലൈബ്രറി ഓഫ് കോൺഗ്രസിെൻറ ശ്രമങ്ങൾ നടക്കുന്നുണ്ട്. 17 കോടിയിലധികം ഇനങ്ങൾ ഉൾക്കൊള്ളുന്ന യു.എസ്.എ ലൈബ്രറി- കൈയെഴുത്തുപ്രതികളും ചരിത്ര രേഖകളും ഡിജിറ്റൈസ് ചെയ്യുന്നതിന് പ്രവർത്തിക്കുന്നു. ഏകദേശം 6.40 കോടി ഇതിനകം ഡിജിറ്റൈസ് ചെയ്യപ്പെട്ടു. അതിരുകളില്ലാത്ത അറിവിെൻറ ലോകമാണ് ഇതുവഴി രൂപപ്പെടുന്നത്.
1800-ൽ സ്ഥാപിതമായപ്പോൾ ലൈബ്രറി ഓഫ് കോൺഗ്രസിൽ സൂക്ഷിച്ചിരുന്ന 600 ഓളം നിയമ പുസ്തകങ്ങൾ അമേരിക്കയുടെ പ്രാഥമിക റഫറൻസായി ഉപയോഗിച്ചു. ലൈബ്രറികളെ പിന്തുണക്കുന്നതിലും ആഗോള വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിലും ഷാർജയുടെ അചഞ്ചലമായ പ്രതിബദ്ധതയെ ഹെയ്ഡൻ പ്രശംസിച്ചു. ഈ വർഷത്തെ ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി ഷാർജയുടെ മുന്നേറ്റം ലോകമെമ്പാടുമുള്ള സംസ്കാരങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള അശ്രാന്ത പരിശ്രമവും നേതൃത്വത്തിെൻറ കാഴ്ചപ്പാടും സ്ഥിരീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.