ഷാർജ: എമിറേറ്റിൽ ലൈസൻസ് പുതുക്കൽ, നേത്രപരിശോധന തുടങ്ങിയ സേവനങ്ങൾ ഇനിമുതൽ മൊബൈൽ പൊലീസ് സ്റ്റേഷൻ വഴിയും ലഭ്യമാകും. മൊബൈൽ സ്റ്റേഷൻ സൗകര്യങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സേവനങ്ങൾ നടപ്പാക്കുന്നത്.
എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലെ പൊതു ജനങ്ങൾക്ക് 35ലധികം ക്രിമിനൽ, ട്രാഫിക് സേവനങ്ങൾ ഇതുവഴി ലഭ്യമാകും. എമിറേറ്റിലെ പൊലീസ് സ്റ്റേഷനുകളെ സമീപിക്കാൻ കഴിയാത്തവർക്ക് സേവനങ്ങൾ നൽകുന്നതിനായാണ് അടുത്തകാലത്ത് മൊബൈൽ സ്റ്റേഷനുകൾ ആരംഭിച്ചത്. ഇതുവഴി ഉപഭോക്താക്കൾക്ക് എളുപ്പത്തിലും സൗകര്യത്തിലും സേവനങ്ങൾ ലഭ്യമാകുന്നുണ്ട്. നേത്രപരിശോധന, വാഹന ഡ്രൈവിങ് ലൈസൻസ് റദ്ദാക്കൽ തുടങ്ങി 13 സേവനങ്ങൾ മൊബൈൽ സ്റ്റേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി മുതൽ മൊബൈൽ സെന്റർ വിവിധ സേവനങ്ങൾ നൽകിവരുന്നത് മാർച്ച് വരെ തുടരും. ഷാർജയിലെ അൽ ബദായിർ, കൽബ, മലീഹ വില്ലേജ്, എമിറേറ്റിലെയും അൽ ദൈദ് എക്സ്പോയിലെയും സർക്കാർ വകുപ്പുകൾ, സബർബ് കൗൺസിൽ അൽ നൂഫ്, അൽ ഹംരിയ സൊസൈറ്റി, ദിബ്ബ തുടങ്ങിയ സ്ഥലങ്ങളിലാണ് നിലവിൽ സേവനങ്ങൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.