ദുബൈ: എമിറേറ്റിൽ ഇ-സ്കൂട്ടർ ഓടിക്കാൻ ഡ്രൈവിങ് ലൈസൻസ് നേടിയിരിക്കണമെന്ന് അധികൃതർ. റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യാണ് ലൈസൻസ് നൽകുക. എല്ലാ വിഭാഗം ബൈക്കുകൾക്കും നിർദേശം ബാധകമായിരിക്കും.
ദുബൈയിൽ ഇ-സ്കൂട്ടറുകളും സൈക്കിളും ഓടിക്കുന്നത് സംബന്ധിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുറപ്പെടുവിച്ച ഉത്തരവനുസരിച്ചാണ് അധികൃതർ ഇതുസംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത്. എന്നാൽ, ഇതുസംബന്ധിച്ച വിശദാംശങ്ങൾ അധികൃതർ കൂടുതലായി വെളിപ്പെടുത്തിയിട്ടില്ല.
ഉത്തരവനുസരിച്ച് ഇ-സ്കൂട്ടർ ഓടിക്കുന്നവർ 16 വയസ്സിൽ കുറഞ്ഞ പ്രായമുള്ളവർക്ക് ഇ-സ്കൂട്ടറിന് ലൈസൻസ് ലഭിക്കില്ല. 12 വയസ്സിൽ കുറഞ്ഞ പ്രായമുള്ളവർ സൈക്കിൾ ഓടിക്കുമ്പോൾ 18 വയസ്സ് പിന്നിട്ട മുതിർന്ന ഒരാൾ കൂടെയുണ്ടാകണമെന്നും നിർദേശമുണ്ട്. സൈക്കിൾ, ബൈക്ക് യാത്രികർ എപ്പോഴും റോഡിന്റെ വലതുവശത്തുകൂടിയാണ് യാത്ര ചെയ്യേണ്ടത്. റോഡ് മാറുമ്പോൾ കൈകൊണ്ട് സിഗ്നൽ നൽകുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം.
ബൈക്കിൽ മോഡിഫിക്കേഷൻ വരുത്താൻ പാടില്ലെന്നും നിർദേശിക്കപ്പെട്ടിട്ടുണ്ട്. ബൈക്കുകൾക്ക് മുന്നിൽ വെള്ള ഹെഡ് ലാമ്പും പിന്നിൽ ചുവപ്പ് റിഫ്ലക്ടറും ഘടിപ്പിക്കണമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.