ദുബൈ: യു.എ.ഇയിലെ നാല് ഹജ്ജ് ഓപറേറ്റർമാരുടെ ലൈസൻസ് ഇസ്ലാമിക, വഖഫ്, സകാത് കാര്യ വകുപ്പ് റദ്ദാക്കി. 19 സ്ഥാപനങ്ങൾക്ക് പിഴയും ചുമത്തിയതായി ചൊവ്വാഴ്ച അധികൃതർ അറിയിച്ചു.
ഇക്കഴിഞ്ഞ ഹജ്ജ് സീസണിനുശേഷം ലഭിച്ച തീർഥാടകരുടെ പരാതിയെ തുടർന്നാണ് നടപടി. ഹജ്ജ് ഓപറേറ്റർമാർ തിർഥാടകരുമായി ഒപ്പുവെക്കുന്ന കരാറുകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
തീർഥാടകരോടുള്ള അവഗണന രാജ്യത്തിന്റെ മൂല്യങ്ങൾക്കും സമീപനത്തിനും വിരുദ്ധമായതിനാൽ കരാറിൽ വാഗ്ദാനം ചെയ്തതും അംഗീകരിച്ചതുമായ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. തിർഥാടകരെ ആകർഷിക്കുന്നതിന് സേവനങ്ങൾ നവീകരിക്കാൻ ഓപറേറ്റർമാർ ശ്രദ്ധിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.