അബൂദബി: സോഷ്യല്‍ കെയര്‍ പ്രഫഷനലുകള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്നതിന് ഇനി ലൈസന്‍സ് അനുവദിക്കും. ഇതുസംബന്ധിച്ച കരാറില്‍ അബൂദബി സാമൂഹിക വികസന വകുപ്പും (ഡി.സി.ഡി) അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പും (അഡെക്) ഒപ്പുവെച്ചു. ഇരുവകുപ്പുകളും സഹകരിച്ചാണ് അബൂദബിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ കെയര്‍ പ്രഫഷനലുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്.
സാമൂഹികവും വിദ്യാഭ്യാസപരവുമായ മേഖലകളിൽ രണ്ടു വകുപ്പുകളുടെയും പങ്കാളിത്തം ഏകോപിപ്പിക്കുകയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, ഇരു വകുപ്പുകളും സഹകരിച്ച് അഡെക്കിന്റെ ലൈസന്‍സുള്ള സ്വകാര്യ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ കെയര്‍ പ്രഫഷനുകള്‍ക്കു ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വചിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും. ഇരുവകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംയുക്ത സമിതിക്ക് കരാര്‍ പ്രകാരം രൂപം നല്‍കും.
ഈ സമിതിയാവും കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കുക. മുന്‍ഗണനകള്‍ നിര്‍ണയിക്കുന്നതും ശിപാര്‍ശകള്‍ ചര്‍ച്ച ചെയ്ത് അനുമതി നല്‍കുന്നതും ഉന്നതതല സമിതിയുടെ ചുമതലകളാണ്. പ്രവര്‍ത്തക സമിതി രൂപവത്കരിച്ച് കൃത്യമായ ഇടവേളകളില്‍ ഉന്നതതല സമിതിക്ക് കൈവരിച്ച നേട്ടങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്യണം. അഡെകിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 80ഓളം സോഷ്യല്‍ കെയര്‍ പ്രഫഷനലുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലൈസന്‍സ് നല്‍കുക. പിന്നീടാവും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്ന സോഷ്യല്‍ കെയര്‍ പ്രഫഷനലുകള്‍ക്ക് ലൈസന്‍സ് നല്‍കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.