ഫുജൈറ ദിബ്ബയില്‍ നേരിയ ഭൂചലനം

ഫുജൈറ: ഫു​ജൈ​റ: എ​മി​റേ​റ്റി​ലെ ദി​ബ്ബ​യി​ല്‍ ബു​ധ​നാ​ഴ്ച രാ​വി​ലെ 6.18ന്​ ​നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഭൂ​ച​ല​നം റി​ക്ട​ർ സ്കെ​യി​ലി​ൽ 1.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി നാ​ഷ​ന​ൽ സെ​ന്റ​ർ ഓ​ഫ് മീ​റ്റി​യ​റോ​ള​ജി അ​റി​യി​ച്ചു. അ​ഞ്ചു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ്​ നേ​രി​യ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഈ ​സ​മ​യ​ത്ത്​ ചെ​റി​യ പ്ര​ക​മ്പ​നം മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​ർ​ക്ക്​ അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്ല. പ​ല​രും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി കു​റി​ച്ചി​ട്ടു​ണ്ട്.

യു.​എ.​ഇ​യി​ലെ താ​മ​സ​ക്കാ​ർ ചെ​റി​യ ഭൂ​ച​ല​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന്​ നേ​ര​ത്തേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഭൂ​ക​മ്പ​സാ​ധ്യ​താ മേ​ഖ​ല​ക​ൾ​ക്ക്​ പു​റ​ത്താ​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ​ക്ക്​ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​ർ നി​രീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - Light earthquake in Fujairah Dibba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.