ദുബൈ: എമിറേറ്റിൽ ലിമോസിൻ സർവിസ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ തുടർച്ചയായി വളർച്ച കൈവരിക്കാനായതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതി പിന്നിടുമ്പോൾ ലിമോസിൻ യാത്രക്കാരുടെ എണ്ണം 3.78 കോടിയിലെത്തി. 2022ൽ ഇതേ കാലയളവിൽ യാത്രക്കാരുടെ എണ്ണം 2.52 കോടിയായിരുന്നു.
1.2 കോടി യാത്രക്കാരുടെ വർധനയാണ് രേഖപ്പെടുത്തിയത്. ആറു മാസത്തിനിടെ ട്രിപ്പുകളുടെ എണ്ണവും യാത്രക്കാരുടെ എണ്ണവും 50 ശതമാനം വർധിച്ചിട്ടുണ്ട്. പരമ്പരാഗത രീതിയിലൂടെയും ഇ-ഹെയ്ലിങ് ആപ് വഴിയുമാണ് യാത്രക്കാർ സർവിസ് ഉപയോഗപ്പെടുത്തിയത്. ഈ വർഷം ജൂൺ വരെ 2.17 കോടി ട്രിപ്പുകൾ നടത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ട്രിപ്പുകളുടെ എണ്ണം 1.44 കോടിയായിരുന്നു.
72.61 ലക്ഷത്തിന്റെ വർധനയോടെ 50 ശതമാനമാണ് മേഖലയിലെ വളർച്ച. ലിമോസിൻ ഗതാഗത രംഗത്തെ വർധിക്കുന്ന ആവശ്യകത നിറവേറ്റുന്നതിനായി കമ്പനികളുടെ എണ്ണം 123ൽ നിന്ന് 244 ആയി വർധിപ്പിച്ചിരുന്നതായി ആർ.ടി.എയുടെ പൊതുഗതാഗത ഏജൻസി ബിസിനസ് ഡെവലപ്മെന്റ് ആൻഡ് പ്ലാനിങ് ഡയറക്ടർ ആദിൽ ശാക്കിരി പറഞ്ഞു. ഇത് സ്വാഭാവികമായും വാഹനങ്ങളുടെ എണ്ണം 9,544ൽ നിന്ന് 14,480 ആയി വർധിക്കുന്നതിലേക്ക് നയിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.