ഷാർജ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച് നടപ്പാക്കിവരുന്ന 'വിഷൻ 2030' പദ്ധതി തെൻറ മാതൃരാജ്യത്തെ പുരോഗതിയുടെ കുതിപ്പിന് കരണമാവുമെന്ന് സൗദി ശൂറ കൗൺസിൽ അംഗം ലിന ഖാലിദ് അൽ മഈന പറഞ്ഞു. 'ഗൾഫ് മാധ്യമ'വും ഈസ്റ്റേൺ കമ്പനിയും സംയുക്തമായി ഏർപ്പെടുത്തിയ ഇന്തോ അറബ് വുമൺ എക്സലൻസ് അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി വനിതകളുടെ ശാക്തീകരണം കൂടി ലക്ഷ്യമാക്കുന്നതാണ് വിഷൻ 2030. പ്രത്യേകിച്ചും വനിതൾക്ക് സ്പോർട്സ് രംഗത്ത് വൻ പ്രാധാന്യം പദ്ധതിയിലൂടെ ലഭിക്കും. സ്ത്രീകൾക്ക് സ്പോർട്സ് രംഗത്തുൾപ്പെടെ കൂടുതൽ തൊഴിലവസരം ലഭിക്കാനും വിഷൻ കാരണമാവും.
ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 'കമോൺ കേരള' പരിപാടിയുടെ രണ്ടാം ദിവസത്തിലാണ് ലിന അൽ മഈന ഉൾപ്പെടെ സമൂഹത്തിൽ കഴിവുതെളിയിച്ച നാല് പ്രമുഖ വനിതകളെ ആദരിച്ചത്. 'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ ഹംസ അബ്ബാസിൽ നിന്ന് ലിന അവാർഡ് ഏറ്റുവാങ്ങി.
ഇതേ വേദിയിൽ വെച്ച് ആദരിച്ച മലയാളി വനിത, ശീമാട്ടി സി.ഇ.ഒ ബീന കണ്ണനുള്ള അവാർഡ് പ്രമുഖ സൗദി പത്രപ്രവർത്തകനും അറബ് ന്യൂസ്, സൗദി ഗസറ്റ് പത്രങ്ങളുടെ മുൻ ചീഫ് എഡിറ്ററുമായ ഖാലിദ് അൽ മഈന സമ്മാനിച്ചു. ലിനയുടെ പിതാവാണ് ഖാലിദ് അൽ മഈന.
'കമോൺ കേരള'യുടെ മൂന്നാം ദിവസത്തെ 'ബിസിനസ് കൺക്ലേവി'െൻറ ഭാഗമായി ഞായറാഴ്ച ഉച്ചക്ക് ശേഷം നടന്ന 'സ്പോർട്സ് രംഗത്തെ മുതൽമുടക്ക് സാദ്ധ്യതകൾ' എന്ന പാനൽ ചർച്ചയിലും ലിന അൽ മഈന പങ്കെടുക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.