ദുബൈ: കാണികളെ ഒഴികെ ബാക്കിയെല്ലാം വരവേൽക്കാൻ സുസജ്ജമായിരിക്കുകയാണ് യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയങ്ങളും. ഗാലറിയിലേക്ക് കാണികൾ എത്തില്ലെങ്കിലും സ്റ്റേഡിയത്തിെൻറ എല്ലാ മേഖലകളിലും കാണികളെ വരവേൽക്കാൻ എന്ന രീതിയിൽ തന്നെയാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. വെളിച്ചം വിതറിനിൽക്കുന്ന അബൂദബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയം, ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയം എന്നിവയുടെ ചിത്രങ്ങൾ ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷാ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
ഷാർജ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി സന്ദർശനം നടത്തിയിരുന്നു.കോവിഡിെൻറ പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിലുടനീളം വ്യാപകമായ അണുനശീകരണ പ്രവർത്തനം നടത്തുന്നുണ്ട്. മത്സരത്തിന് മുൻപും ശേഷവും ഇത് തുടരും. ഈ മാസം നടക്കുന്ന മത്സരങ്ങളെല്ലാം രാത്രിയിലാണ്. അതിനാൽ തന്നെ ഫ്ലഡ്ലൈറ്റുകളെല്ലാം സുസജ്ജമായി കഴിഞ്ഞു. കഴിഞ്ഞദിവസങ്ങളിലായി ഇതിെൻറ പരീക്ഷണം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.