എക്​സ്​പോ ഇൻറർനാഷനൽ അംബസഡറായ ലയണൽ മെസ്സി യു.എ.ഇ മന്ത്രിയും എക്​സ്​പോ ഡയറക്​ടർ ജനറലുമായ റീം അൽ ഹാഷ്​മിയോടൊപ്പം (ഫയൽ ചിത്രം) 

ദുബൈ എക്​സ്​പോയിലേക്ക്​ ലയണൽ മെസ്സിയുടെ കിക്കോഫ്​

ദുബൈ: എക്​സ്​പോ 2020യുടെ മൂന്ന്​ മാസത്തെ കൗണ്ട്​ ഡൗണിന്​ അർജൻറീനൻ താരം ലയണൽ മെസ്സിയുടെ കിക്കോഫ്​.എക്​സ്​പോ സൈറ്റിലെ അൽ വാസൽ പ്രാസയിലേക്കായിരുന്നു മെസ്സിയുടെ പ്രതീകാത്​മക കിക്കോഫ്​. ഇടംകാലിൽ കുരുത്ത മെസ്സിയുടെ ഷോട്ട്​ അൽവാസൽ പ്ലാസയുടെ ഉള്ളിലേക്ക്​ പറന്നിറങ്ങുന്ന രീതിയിൽ ചിത്രീകരിച്ച വിഡിയോ ദുബൈ മീഡിയ ഒാഫിസാണ്​ ട്വീറ്റ്​ ചെയ്​തത്​.

ലോകത്തിലെ ഏറ്റവും വലിയ 360 ഡിഗ്രി പ്രൊജക്​ഷൻ താഴികക്കുടമാണ്​​ അൽ വാസൽ. എക്​സ്​പോ 2020യുടെ ഇൻറർനാഷനൽ​ അംബാസഡറായ​ മെസ്സി നിലവിൽ ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ കളിക്കുകയാണ്​. 2019 മേയ്​ മുതൽ മെസ്സി എക്​സ്​പോ കാമ്പയി​െൻറ ഭാഗമാണ്​. കഴിഞ്ഞ വർഷം എക്​സ്​പോ സൈറ്റ്​ സന്ദർശിച്ചിരുന്നു.

ഒക്​ടോബർ ഒന്നു മുതൽ 2022 മാർച്ച്​ 31വരെയാണ്​ എക്​സ്​പോ 2020. കഴിഞ്ഞ ദിവസം എക്​സ​്​പോയിലേക്കുള്ള ടിക്കറ്റ്​ നിരക്ക്​ പ്രഖ്യാപിച്ചിരുന്നു. ഒരാൾക്ക്​ 95 ദിർഹമാണ്​ ടിക്കറ്റ്​ നിരക്ക്​, ആറു​ മാസത്തേക്ക്​ 495 ദിർഹം.

Tags:    
News Summary - Lionel Messi kicks off at Dubai Expo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.