ദുബൈ: യു.എ.ഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ മലയാള സാഹിത്യവേദി/മലയാളി റൈറ്റേഴ്സ് ഫോറം ജി.സി.സിയിലെ എഴുത്തുകാർക്കുവേണ്ടി ഈ വർഷം നടത്തിയ സാഹിത്യ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച കഥാ പുരസ്കാരം: ടി.എം നിയാസ്, ഖത്തർ (സുഗന്ധം പരത്തുന്ന ഇലഞ്ഞിപ്പൂക്കൾ), മികച്ച കവിതാ പുരസ്കാരം: രാമചന്ദ്രൻ മൊറാഴ, യു.എ.ഇ (പഞ്ചസൂനങ്ങൾ), മികച്ച ലേഖന പുരസ്കാരം: റീന രാജൻ, കുവൈത്ത് (സമകാലീന രാഷ്ട്രീയവും ഇന്ത്യയുടെ ഭാവിയും).
സമകാലീന രാഷ്ട്രീയസാമൂഹിക വിഷയങ്ങളോട് പ്രതിബദ്ധത പുലർത്തിയ മികച്ച രചനകളായിരുന്നു മത്സരത്തിന് ലഭിച്ചതിൽ പലതുമെന്ന് ജഡ്ജിങ് പാനൽ അഭിപ്രായപ്പെട്ടു. പി.കെ പാറക്കടവ്, വി.എച്ച് നിഷാദ്, ടി.കെ ഉണ്ണി എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.
അഡ്മിൻ പാനൽ അംഗങ്ങളായ പുന്നയൂർക്കുളം സൈനുദ്ദീൻ, സി.പി അനിൽകുമാർ, അനസ് മാള, മുസ്തഫ പെരുമ്പറമ്പത്ത്, സെൻസയ് റഷീദ് വന്നേരി, ഷിജു എസ്. വിസ്മയ ചന്തവിള, അബ്ദുല്ലക്കുട്ടി ചേറ്റുവ, ബഷീർ മുളിവയൽ, അബ്ദുൽകലാം ആലങ്കോട് എന്നിവർ ചേർന്ന് വിജയികളെ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.