അബൂദബി: ലോഹക്കുഴലുകൾ കയറ്റിൽ ട്രക്കിൽ കടത്താൻ ശ്രമിച്ച 7,440 കുപ്പി മദ്യം അബൂദബി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചു. ഗുവൈഫാത് അതിർത്തി വഴി യു.എ.ഇയിൽനിന്ന് അയൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മദ്യമാണ് പിടിച്ചത്. ട്രക്കിലെ ചരക്ക് സംബന്ധിച്ച് ഒരു ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടർന്ന് ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്തു. തുടർന്ന് എക്സ്റേ സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പെട്ടികളിലാക്കി ഒളിപ്പിച്ച മദ്യക്കുപ്പികൾ കണ്ടെടുത്തു. ട്രക്ക് ഡ്രൈവറെയും മദ്യക്കുപ്പികളും കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
കസ്റ്റംസ് സെൻററുകളിൽ കാര്യക്ഷമമായ പരിശോധനക്ക് ഏറ്റവും പുതിയ സംവിധാനങ്ങൾ ഉപയോഗിക്കുന്നതായി കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ആക്ടിങ് ഡയറകട്ർ ജനറൽ മുഹമ്മദ് ഖദീം ആൽ ഹമേലി പറഞ്ഞു. കസ്റ്റംസ് ഇൻസ്പെക്ടർമാർക്ക് വിവിധ തരത്തിലുള്ള പരിശീലനം നൽകുന്നതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.