ദുബൈ: ദുബൈ സൗത്ത് സെൻട്രൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച 12ാം എഡിഷൻ സാഹിത്യോത്സവിൽ സത്വ സെക്ടർ ജേതാക്കളായി. അൽ ഖൈൽ, അവീർ സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പുരുഷ വിഭാഗത്തിൽ മുഹമ്മദ് അഹ്യാനും വനിത വിഭാഗത്തിൽ ബൻഷീറ ഷെക്കീറും സർഗ പ്രതിഭകളായും കെ.എം. മുസമ്മിൽ കലാപ്രതിഭയായും തെരഞ്ഞെടുത്തു. വെർച്വൽ പ്ലാറ്റ്ഫോമിൽ നടന്ന മത്സരങ്ങളിൽ പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ വിഭാഗങ്ങളിലായി എഴുനൂറിലേറെ പ്രതിഭകൾ മാറ്റുരച്ചു. സമാപന സംഗമത്തിൽ ഷഫീഖ് ബുഖാരി സന്ദേശ പ്രഭാഷണം നടത്തി. മുഹ്യുദ്ദീൻ സഖാഫി പുകയൂർ അധ്യക്ഷതവഹിച്ചു.
അബ്ദുൽ ഹകീം അൽ ഹസനി, സുബൈർ ശാമിൽ ഇർഫാനി, ഹനീഫ സഖാഫി ആലിപറമ്പ്, താജുദ്ദീൻ വെളിമുക്ക്, നജ്മുദ്ദീൻ പുതിയങ്ങാടി, അബ്ദുൽ സലാം വെട്ടിച്ചിറ, റസാഖ് മാറഞ്ചേരി, റഫീഖ് സഖാഫി വെള്ളില, ഉമർ അഹ്സനി, സുഹൈൽ മാട്ടൂൽ, മുഹമ്മദ് ആഷിഖ് നെടുംപുര തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.