അബൂദബി: അബുദാബി സൈക്ലിംഗ് ക്ലബ്(എ.ഡി.സി.സി) അൽ ദഫ്രയിൽ അബുദാബി സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് ലിവ സൈക്ലിംഗ് ചലഞ്ച് സംഘടിപ്പിച്ചു. അൽ ദഫ്രയിലെ ക്ലബിന്റെ പങ്കാളിയായ എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷ(ഇ.എൻ.ഇ.സി)നാണ് സ്പോൺസർമാർ. വിവിധ തലങ്ങളിലുള്ളവരുടെ വൻ ജനപങ്കാളിത്തമാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. ലിവ ഹോട്ടലിന് മുന്നിൽ നിന്ന് ആരംഭിച്ച് ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്ന മത്സരം റൈഡർമാർക്കും കാഴ്ചക്കാർക്കും ആവേശകരമായിരുന്നു.
അന്താരാഷ്ട്ര കായിക മാപ്പിൽ അബുദാബിയുടെ സ്ഥാനം വർധിപ്പിക്കുന്നതിനും, പ്രത്യേകിച്ച് സൈക്ലിംഗിൽ സ്ഥാനം വർധിപ്പിക്കുന്നതിന് സഹായിക്കുന്ന വിവിധ മത്സരങ്ങൾ നടത്താനുള്ള എ.ഡി.സി.സിയുടെ താൽപ്പര്യത്തിന് അനുസരിച്ചാണ് ചാലഞ്ച് സംഘടിപ്പിച്ചത്. മത്സരത്തിനൊടുവിൽ ഇ.എൻ.ഇ.സി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മുഹമ്മദ് ഇബ്രാഹിം അൽ ഹമ്മാദി വിജയികൾക്ക് സമ്മാനം നൽകി. സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിലാണ് പരിപാടി നടന്നത്.
അബൂദബി ട്രാക്കുകളിൽ സൈക്ലിങ് റേസ് നടത്താൻ അത്യാധുനിക സൗകര്യങ്ങളുണ്ട്. സൈക്ലിംഗ് പ്രൊഫഷണലുകളെയും അമച്വർമാരെയും ഒരുപോലെ ആകർഷിക്കുന്ന ഒരു ആഗോള കേന്ദ്രമാക്കി എമിറേറ്റിനെ അടിസ്ഥാന സൗകര്യങ്ങൾ മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.