അജ്മാന്: അജ്മാന് വിനോദ സഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന എട്ടാമത് ലിവ ഈത്തപ്പഴ തേന്‍ മേള ഇന്ന് അവസാനിക്കും. ജൂലൈ 31ന് അജ്മാന് എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്ററില്‍ ആരംഭിച്ച മേള കിരീടാവകാശി അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയാണ് ഉദ്ഘാടനം ചെയ്തത്. രാവിലെ 10ന് ആരംഭിച്ച് രാത്രി 11 വരെ നീണ്ടുനില്‍ക്കുന്ന മേള നിരവധി പേരാണ് സന്ദര്‍ശിച്ചത്.
നാലുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ രാജ്യത്തെ കര്‍ഷകര്‍ ഉൽപാദിപ്പിച്ച വ്യത്യസ്ത തരം ഈത്തപ്പഴങ്ങളും വിവിധ തരം പഴങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. രാജ്യത്തെ കര്‍ഷകരുടെ ശാക്തീകരണം ലക്ഷ്യംവെച്ചാണ് വർഷം തോറും മേള സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് മൂന്നിന് കൊടിയിറങ്ങുന്ന മേളയോടനുബന്ധിച്ച് നിരവധി മത്സരങ്ങളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അബൂദബി രാജകുടുംബാംഗം ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തെത്തുടർന്ന് യു.എ.ഇയിൽ വ്യാഴാഴ്ച മുതൽ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്, ജൂലൈ 27 മുതല്‍ 30വരെ നടക്കേണ്ട മേള ജൂലൈ 31 മുതല്‍ ആഗസ്റ്റ് മൂന്നുവരെയുള്ള തീയതികളിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.