അബൂദബി: അറേബ്യൻ ജീവിതരീതിയുടെയും സംസ്കാരത്തിെൻറ അടയാള ചിഹ്നമായ ഇൗന്തപ്പഴത്തിെൻറ വിളവെടുപ്പുകാലത്ത് മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ ഉത്സവമായ ലിവ ഇൗന്തപ്പഴ ഫെസ്റ്റിവൽ നാളെ മുതൽ 29 വരെ നടക്കും.
ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷകർതൃത്വത്തിൽ അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാെൻറ പിന്തുണയോടെ അബൂദബി പൈതൃക ഉൽസവ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ 52 ലക്ഷം ദിർഹത്തിെൻറ സമ്മാനങ്ങളാണ് നൽകുക. മത്സരിക്കാനും ആനന്ദിക്കാനും രാജ്യത്തിെൻറ നാനാ ഭാഗങ്ങളിൽ നിന്ന് നൂറു കണക്കിന് കർഷകരും സന്ദർശകരുമെത്തും. മികച്ച ഇൗന്തപ്പഴം കണ്ടെത്താനുള്ള മത്സരത്തിന് വിവിധ ഇനത്തിൽപ്പെട്ട 6000 കൂടകളാണ് പ്രതീക്ഷിക്കുന്നതെന്ന് ഫെസ്റ്റിവൽ ഡയറക്ടർ ഉബൈദ് ഖൽഫാൻ അൽ മസ്റൂഇ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രാദേശിക കർഷകരിൽ നിന്ന് നേരിട്ട് നൂറുകണക്കിന് ഇൗന്തപ്പഴ കുട്ടകളാണ് ലിവ ഫെസ്റ്റിവൽ കമ്മിറ്റി വാങ്ങുന്നത്.
ഖല്ലാസ്, ദബ്ബാസ്, കുനൈസി, ബൂ മാൻ, ഫർദ് എന്നീ ഇനങ്ങൾക്കു പുറമെ ഇക്കുറി ശിശി പഴങ്ങൾക്കായും പ്രേത്യക മത്സരമുണ്ട്. വലിയ ഇൗന്തപ്പഴ കുലക്ക് വേണ്ടിയും മത്സരമുണ്ട്.
നാരങ്ങ, മാങ്ങ, മികച്ച ഫാം, പൈതൃക മാതൃക എന്നിങ്ങനെ കർഷകർക്കായുള്ള മത്സരങ്ങൾക്കു പുറമെ ഫോേട്ടാഗ്രഫി മത്സരം, ഇൗന്തപ്പനയോല കൊണ്ട് മെടഞ്ഞ ഭംഗിയുള്ള കുട്ടകളുടെ മത്സരം എന്നിവയുമുണ്ടാവും.
കാർഷിക ഉൽപ്പന്നങ്ങൾക്കു പുറമെ ഇമറാത്തി കരകൗശല വസ്തുക്കളുടെയും പലഹാരങ്ങളുടെയും നിരവധി സ്റ്റാളുകൾ ഉൽസവ വേദിയിൽ ഉയരും. യു.എ.ഇ സംസ്കാരത്തിെൻറ കരുതിവെപ്പാണ് ലിവാ ഫെസ്റ്റിെൻറ മുഖ്യ ലക്ഷ്യമെന്ന് പൈതൃക ഉത്സവ സമിതി വൈസ് ചെയർമാൻ ഇൗസാ സൈഫ് അൽ മസ്റൂഇ പറഞ്ഞു.
2005ൽ തുടങ്ങിയതു മുതൽ ഫെസ്റ്റ് ആ ലക്ഷ്യം സാധ്യമാക്കുന്നതിന് കൂടുതൽ സഹായകമാവുന്നുണ്ട്. ലിവയെ മികച്ച സാമ്പത്തിക^വിനോദ സഞ്ചാര പൈതൃക കേന്ദ്രമായി വളർത്തുന്നതിനും ഫെസ്റ്റിവൽ പങ്കുവഹിച്ചു.
അൽ ദഫ്റ പ്രവിശ്യയിലെ മസീറ എന്നറിയപ്പെടുന്ന ലിവ നഗരത്തിലെ 34,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള എ.സി ടെൻറിലാണ് ഉത്സവം നടക്കുക. എല്ലാ ദിവസവും വൈകീട്ട് നാലു മുതൽ പത്തു മണി വരെ നടക്കുന്ന മേളയിലേക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.