ദുബൈ:ലോകജനതയെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത കാലമാണ് ലോക്ഡൗൺ കാലം. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന ചൊല്ല് അനുഭവിച്ചറിഞ്ഞത് ഈ കാലത്താണ്. പുറത്തിറങ്ങാൻ കഴിയാതെ വന്നപ്പോൾ ചക്കക്കുരുവിെൻറ അനന്തസാധ്യതകൾ പോലും കണ്ടുപിടിച്ചവരാണ് മലയാളികൾ. നമുക്ക് മാത്രമല്ല, ലോകത്തിന് മുഴുവൻ ലോക്ഡൗൺ കാലം പുതിയ ഭക്ഷ്യസംസ്കാരം സമ്മാനിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് ദുബൈ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ കണക്കുകൾ. കഴിഞ്ഞവർഷം ഹെൽത്തി ഫുഡിെൻറ വിൽപനയിൽ 4.9 ശതമാനം വളർച്ചയുണ്ടായതായി ചേംബർ 'ഗൾഫൂഡിൽ' അവതരിപ്പിച്ച കണക്കിൽ വ്യക്തമാക്കുന്നു. 180 കോടി ദിർഹമിെൻറ കച്ചവടമാണ് ഈ സമയത്ത് ഓർഗാനിക്, ഫ്രെഷ് ഫുഡ് മേഖലയിലുണ്ടായത്.
ഓർഗാനിക് ഉൽപന്നങ്ങളുടെ പാക്ക് ചെയ്ത ഭക്ഷണങ്ങളുടെ വിൽപനയിൽ 8.7 ശതമാനം വളർച്ചയുണ്ടായി. 125 ദശലക്ഷം ദിർമിെൻറ ഇടപാട് ഈ മേഖലയിൽ മാത്രം നടന്നു. കോവിഡ് കാലത്ത് ആരോഗ്യത്തോടെ ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങൾ കൂടുതലും ഹെൽത്തിഫുഡിനെ ആശ്രയിച്ചത്. ജൈവ പാലുൽപന്നങ്ങളിൽ 17 ശതമാനവും മത്സ്യ-മാംസാദികളിൽ 10 ശതമാനവും വളർച്ച നേടി.
പഴം, പച്ചക്കറി, തേൻ, നട്സ്, ഒലിവ് ഓയിൽ എന്നിവ ഉപയോഗിച്ചുള്ള ഭക്ഷണത്തിെൻറ വിൽപനയിൽ എട്ട് ശതമാനം വർധനവുണ്ടായി. പ്രതിരോധ ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഭൂരിപക്ഷം ഉപഭോക്താക്കളും ഈ ഭക്ഷണങ്ങളെ ആശ്രയിച്ചത്. പ്രതിരോധ ശേഷി വർധിപ്പിക്കാൻ എന്തൊക്കെ ഭക്ഷണം കഴിക്കണമെന്ന് അവർ നിരന്തരം അന്വേഷിച്ചുകൊണ്ടിരുന്നു. അതേസമയം, പ്രതിരോധ ശേഷി കൂട്ടുവാൻ ഏറ്റവും ഉചിതം പഴവും പച്ചക്കറികളുമാണെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. ജൈവമാണോ അജൈവമാണോ എന്നതിലപുരി കഴിക്കുന്ന രീതിയും സമയവുമെല്ലാമാണ് പ്രധാനം എന്നാണ് അവരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.