അബൂദബി: പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത നവംബർ 11ന് ലൂവർ അബൂദബി മ്യൂസിയം സന്ദർശിച്ചത് 30,000 പേർ. പ്രമുഖ വ്യക്തിത്വങ്ങൾ, കലാകാരന്മാർ, പൊതുജനങ്ങൾ എന്നിവർ ഇതിൽ ഉൾപ്പെടും. മ്യൂസിയം തുറന്ന ആഴ്ചയിൽ തന്നെ ആയിരക്കണക്കിന് സന്ദർശകരെ സ്വാഗതം ചെയ്യാൻ സാധിച്ചത് ബഹുമതിയാണെന്ന് ലൂവർ അബൂദബി ഡയറക്ടർ മാനുവൽ റബേറ്റ പറഞ്ഞു.
ആദ്യ ആഴ്ച അക്ഷരാർഥത്തിൽ ആഹ്ലാദകരവും സർഗാത്മകവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ മ്യൂസിയത്തിന് സാധിച്ചു. ഇത് അബൂദബിയിലെ താമസക്കാരെയും സന്ദർശകരെയും പ്രചോദിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ നാല് ദിവസങ്ങളിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 227 കലാകാരന്മാർ ചേർന്ന് 25 പരിപാടികൾ അവതരിപ്പിച്ചു. അതേ ആഴ്ച പത്ത് ലക്ഷം പേരാണ് ലൂവർ അബൂദബിയുടെ വെബ്സൈറ്റ് സന്ദർശിച്ചത്. മ്യൂസിയത്തിെൻറ ആർട്ട് ക്ലബിൽ 1,100 പേർ പുതുതായി അംഗത്വമെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.