ഷാർജ: യു.എ.ഇയിലെ ഏറ്റവും വലിയ മൊത്ത വ്യാപാര ശൃംഖലയായ ജലീൽ കാഷ് ആൻഡ് ക്യാരി ബിസിനസ് രംഗത്തെ പങ്കാളികൾക്കായി പ്രഖ്യാപിച്ച പയനീയേഴ്സ് അവാർഡ് നാല് പേർക്ക്.
അയ്യൂബ് കീത്തടത്ത് (അൽമ സൂപ്പർ മാർക്കറ്റ്), സക്കരിയ (റോയൽ ഫോർക്ക് റസ്റ്റാറന്റ്), ജയരാമൻ (മൂൺലൈറ്റ് റസ്റ്റാറന്റ്), ഫാത്തിമ ജബീൻ (കറാച്ചി ദർബാർ) എന്നിവർക്കാണ് പുരസ്കാരങ്ങൾ. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഗൾഫ് മാധ്യമം കമോൺ കേരളയുടെ ആറാം എഡിഷനിലെ ആദ്യ ദിനം നടന്ന പ്രൗഢ ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ മാജിദ് സാലിഹ് ഖലീഫ അൽ തൊവീലയാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
ജലീൽ ഹോൾഡിങ്സ് ഡയറക്ടർ ഡോ. സക്കിർ മുഹമ്മദ്, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.