അജ്‌മാൻ: ലുലു ഇൻറർനാഷണൽ എക്സ്ചേഞ്ചിെൻറ 80ാം ശാഖ അജ്‌മാൻ വ്യാവസായിക നഗരത്തിൽ പ്രവർത്തനമാരംഭിച്ചു. ഒരാഴ്ചക്കിടെ തുറന്ന മൂന്നാമത് ശാഖയും 231ാ-മത് ആഗോള ശാഖയുമാണിത്.
ശാസ്ത്രീയതയിലൂന്നി യു.എ.ഇയിലുടനീളം ഗുണമേന്മയുള്ള സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനമെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം.ഡി. അദീബ് അഹമ്മദ് പറഞ്ഞു. യു.എ.ഇയിലെ സുപ്രധാന കേന്ദ്രമെന്ന നിലക്ക് അജ്‌മാൻ വ്യവസായിക മേഖലയിലെ ശാഖ മികച്ച ഡിജിറ്റൽ സേവനങ്ങൾ കൂടുതൽപ്പേരിലേക്ക് എളുപ്പത്തിൽ എത്തിക്കും.
2009-ൽ സ്ഥാപിതമായ ലുലു എക്സ്ചേഞ്ചിനെ യു.എ.ഇയിലെ ഏറ്റവും മികച്ച എക്സ്ചേഞ്ച് ഹൗസുകളിൽ ഒന്നായി ഫോബ്‌സ് മിഡിൽഈസ്റ്റ് പ്രഖ്യാപിച്ചിരുന്നു. പണമയക്കൽ, വിദേശ കറൻസി വിനിമയം, ഡബ്ലിയു.പി.എസ് തുടങ്ങി നിരവധി മൂല്യവർധിത സേവനങ്ങളാണ് ലുലു എക്സ്ചേഞ്ച് നൽകിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.