ലു​ലു എ​ക്സ്ചേ​ഞ്ച് ഒ​രു​ക്കി​യ ‘സെൻറ് സ്മാ​ർ​ട്ട്, വി​ൻ സ്മാ​ർ​ട്ട്’ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യ മ​ത്സ​ര​ത്തി​ൽ വി​ജ​യി​യാ​യ ഘാ​ന സ്വ​ദേ​ശി അ​ബ്​​ദു​ൽ ഗ​നി​ക്ക്​ ലു​ലു ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ക്സ്ചേ​ഞ്ച്

ഡി.​ജി.​എം ശ​ഫീ​സ്​ അ​ഹ​മ്മ​ദ്​ ടെ​സ്​​ല കാ​ർ കൈ​മാ​റു​ന്നു

ലുലു എക്സ്ചേഞ്ചിന്‍റെ ടെസ്​ല കാർ സമ്മാനം ഘാന സ്വദേശിക്ക്

ദു​ബൈ: ലു​ലു എ​ക്സ്ചേ​ഞ്ച് ഒ​രു​ക്കി​യ 'സെൻറ് സ്മാ​ർ​ട്ട്, വി​ൻ സ്മാ​ർ​ട്ട്' പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യ മ​ത്സ​ര​ത്തി​ൽ ടെ​സ്​​ല കാ​ർ സ​മ്മാ​നം ഘാ​ന സ്വ​ദേ​ശി​ക്ക്. ഷാ​ർ​ജ മു​വൈ​ല​യി​ലെ ഓ​ട്ടോ​മൊ​ബൈ​ൽ​സ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ അ​ബ്​​ദു​ൽ ഗ​നി​ക്കാ​ണ്​ ഭാ​ഗ്യ​സ​മ്മാ​നം ല​ഭി​ച്ച​ത്. ലു​ലു എ​ക്സ്ചേ​ഞ്ചി​ലൂ​ടെ നേ​രി​ട്ടോ 'ലു​ലു മ​ണി' ഡി​ജി​റ്റ​ൽ ആ​പ്പി​ലൂ​ടെ​യോ സെ​പ്​​റ്റം​ബ​ർ-​ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ പ​ണ​മി​ട​പാ​ട് ന​ട​ത്തി​യ​വ​രാ​ണ്​ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യ​ത്. കാ​റി​നു പു​റ​മെ ര​ണ്ട് കി​ലോ വ​രെ സ്വ​ർ​ണ​വും ര​ണ്ട​ര ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ളും ആ​യി​രം വി​ജ​യി​ക​ൾ​ക്കാ​യി ന​ൽ​കി.

2019 ജോ​ലി തേ​ടി യു.​എ.​ഇ​യി​ലെ​ത്തി കാ​ര്യ​മാ​യ ജോ​ലി​യൊ​ന്നും ക​ണ്ടെ​ത്താ​നാ​കാ​തെ ഘാ​ന​യി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങി​യ അ​ബ്​​ദു​ൽ ഗ​നി ക​ഴി​ഞ്ഞ വ​ർ​ഷം വീ​ണ്ടും തി​രി​ച്ചെ​ത്തി​യാ​ണ് മെ​ക്കാ​നി​ക്കാ​യി ജോ​ലി​ക്ക് ക​യ​റി​യ​ത്. പു​തി​യ വ​ർ​ഷ​ത്തി​ൽ ലു​ലു എ​ക്സ്ചേ​ഞ്ചി​ലൂ​​ടെ ജീ​വി​തം ത​ന്നെ മാ​റി​യ സ​ന്തോ​ഷ​ത്തി​ലാ​ണി​പ്പോ​ൾ ഈ ​യു​വാ​വ്. ദു​ബൈ ബ​ർ​ഷ ലു​ലു​മാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ഇ​ന്‍റ​ർ​സ്ന​ണ​ൽ എ​ക്സ്ചേ​ഞ്ച് ഡി.​ജി.​എം ശ​ഫീ​സ്​ അ​ഹ​മ്മ​ദ്​ ടെ​സ്​​ല കാ​ർ അ​ബ്​​ദു​ൽ ഗ​നി​ക്ക്​ കൈ​മാ​റി. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും തു​ട​ർ​ന്നും മി​ക​ച്ച സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും ശ​ഫീ​സ്​ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. അ​വി​ശ്വ​സീ​നീ​യ​മാ​യ നേ​ട്ട​ത്തി​ന്​ സ​ഹാ​യി​ച്ച ലു​ലു എ​ക്സ്ചേ​ഞ്ചി​നോ​ട്​ വ​ള​രെ​യ​ധി​കം ന​ന്ദി​യു​ണ്ടെ​ന്ന്​ അ​ബ്​​ദു​ൽ ഗ​നി​യും പ​റ​ഞ്ഞു.

Tags:    
News Summary - Lulu Exchange's Tesla car gift to Abdul Ghani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.