ലുലു വേൾഡ് ഫുഡ് ഫെസ്​റ്റിവൽ ഉദ്‌ഘാടനം ചെയ്​ത നടൻ ആസിഫ് അലിയും ഇമറാത്തി കലാകാരൻ ഹംസ ഹാഫിദും ലുലു അബൂദബി-അൽ ദഫ്‌റ റീജനൽ ഡയറക്​ടർ പി.വി. അജയകുമാറും മേള നോക്കിക്കാണുന്നു

രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു ഭക്ഷ്യമേള

Lulu Food Festivalഅബൂദബി: രുചിഭേദങ്ങളുടെ സംഗമവേദിയായി ലുലു വേൾഡ് ഫുഡ് ഫെസ്​റ്റിവൽ. ഒക്ടോബർ 13 വരെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും മേള നടക്കും.

അൽ വഹ്ദ മാളിൽ മേളയുടെ ഉദ്‌ഘാടനം സിനിമാതാരം ആസിഫ് അലിയും ഇമറാത്തി കലാകാരൻ ഹംസ ഹാഫിദും ലുലു അബൂദബി-അൽ ദഫ്‌റ റീജനൽ ഡയറക്​ടർ പി.വി.അജയകുമാറും ചേർന്ന് നിർവഹിച്ചു. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇതുപോലൊരു വേദിയിൽ വരാനും സംസാരിക്കാനും കഴിഞ്ഞതെന്ന് ആസിഫ് പറഞ്ഞു. അത് ഭക്ഷണ വിശേഷങ്ങൾ പങ്കുവെക്കുന്ന ഒരു പരിപാടി കൂടിയാവുന്നത് ഏറെ സന്തോഷകരമാണ്. എല്ലാവരും വ്യവസ്​ഥകൾ പാലിച്ച്​ ലുലുവിൽ നടക്കുന്ന പരിപാടിയുടെ ഭാഗമാകണമെന്നും ലോകത്തി​െൻറ പല ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണം ആസ്വദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിലിക്കൺ ഒയാസിസിൽ നടന്ന ദുബൈ മേഖലയിലെ മേളയുടെ ഉദ്‌ഘാടന ചടങ്ങിൽ ദുബൈ റീജനൽ ഡയറക്​ടർ കെ.പി. തമ്പാനും ഇമറാത്തി ഇൻഫ്ലുവൻസർ ഖാലിദ് അൽ അമേരിയും അഭിനേതാവ് മുഹമ്മദ് അൽ ഹാഷിമിയും ഭാഗമായി. പത്തുദിവസം നീളുന്ന മേളയിൽ ലോകത്തി​െൻറ പല ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യങ്ങളായ ഭക്ഷണപദാർഥങ്ങൾ ലഭ്യമാക്കും. 'ഫുഡ് ഓൺ ദി ട്രക്ക്' ആശയത്തിൽ വ്യത്യസ്‌തയിനം ഷവർമകൾ, ഇന്ത്യൻ ചാട്ട് പലഹാരങ്ങൾ എന്നിവയും ഗ്രിൽ ഹൗസ്, ബിരിയാണി ഫെസ്​റ്റ്​, ദേശി ദാബ, അറേബ്യൻ ഡിലൈറ്റ്സ്, തട്ടുകട, പജ്കൈങ് പിനോയ്, എക്സ്പ്ലോറിങ് യൂറോപ്പ്, കേക്​സ്​ ആൻഡ്​ കുക്കീസ് തുടങ്ങിയ ആശയങ്ങളിൽ വിവിധ നാടുകളിലെ ഭക്ഷണപദാർഥങ്ങൾ ലഭ്യമാണ്​. നിരവധി പാചക പരീക്ഷണങ്ങൾക്കും മത്സരങ്ങൾക്കും ലുലു ഹൈപ്പർമാർക്കറ്റുകൾ വേദിയാകും. ഓൺലൈനായി വാങ്ങുന്നവർക്ക് വൻ ഇളവുകളും ലുലു പ്രഖ്യാപിച്ചു. ആരോഗ്യമായിരിക്കാനും ആളുകളെ ഒന്നിച്ചുചേർക്കാനും നല്ല ഭക്ഷണങ്ങൾക്ക് വലിയ പങ്കാണുള്ളതെന്ന് ലുലു ഗ്രൂപ്​ എക്​സിക്യൂട്ടിവ് ഡയറക്​ടർ എം.എ. അഷ്‌റഫ് അലി പറഞ്ഞു. ലോകത്തി​െൻറ പല ഭാഗങ്ങളിൽ നിന്നുള്ള നല്ല ഭക്ഷണവും രുചികളും ലഭ്യമാക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് നല്ല ആരോഗ്യവും ലുലു ഉറപ്പുനൽകുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Lulu Food Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.