കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി അബൂദബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസഫലി കൂടിക്കാഴ്​ച നടത്തുന്നു

ഇന്ത്യയിൽനിന്ന്​ ഭക്ഷ്യ കയറ്റുമതി വർധിപ്പിക്കാൻ ലുലു ഗ്രൂപ്​

ദുബൈ: ഉന്നത ഗുണനിലവാരമുള്ളതും രാസവള മുക്തവുമായ പഴം പച്ചക്കറികൾക്ക് ഗൾഫ് രാജ്യങ്ങളിൽ മികച്ച ആവശ്യകതയുണ്ടെന്ന് അബൂദബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്​ ചെയർമാനുമായ എം.എ. യൂസഫലി. ഇന്ത്യയിൽ നിന്ന് ഭക്ഷ്യോൽപാദകരുടെയും ഭക്ഷ്യവസ്​തു കയറ്റുമതിക്കാരുടെയും ഉന്നതതല സംഘത്തെ യു.എ.ഇയിലെത്തിച്ച്​ മേഖലയുടെ പുതിയ സാഹചര്യത്തിലെ സാധ്യത പരിചയപ്പെടുത്താൻ സംവിധാനം ഒരുക്കണമെന്ന് യൂസഫലി കേന്ദ്ര സർക്കാറിനോട് അഭ്യർഥിച്ചു. എക്സ്പോ 202​0‍െൻറ ഭാഗമായി യു.എ.ഇയിലെത്തിയ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ് എം.എ. യൂസഫലി ഇക്കാര്യം പറഞ്ഞത്.

മേഖലയിലെ സർക്കാറുകളും വ്യാപാരികളും ആഗ്രഹിക്കുന്ന തരത്തിലുള്ള ലോക നിലവാരത്തിലെ പാക്കിങ് സൗകര്യങ്ങളും കോൾഡ് സ്​റ്റോറുകളും ഗവേഷണ കേന്ദ്രങ്ങളും അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തി​െൻറ ആവശ്യകതയുണ്ട്. ലുലു ഗ്രൂപ്​ ഇപ്പോൾ ഇന്ത്യയിലെ 11 കേന്ദ്രങ്ങളിൽ നിന്നായി പ്രതിവർഷം 7,000 കോടിയുടെ സംസ്​കരിച്ച ഭക്ഷ്യവസ്​തുക്കൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് പതിനായിരം കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. ഉത്തർപ്രദേശിലെ നോയിഡയിൽ ഭക്ഷ്യ സംസ്​കരണ കേന്ദ്രം ആരംഭിക്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ സ്ഥലം ഇതിനകം നൽകിയിട്ടുണ്ട്. ഇതി​െൻറ പ്രാരംഭ പ്രവൃത്തികൾ നടക്കുകയാണ്.

ഗുജറാത്തിൽ പുതിയ ഭക്ഷ്യ സംസ്​കരണ കേന്ദ്രം, ഹൈപ്പർമാർക്കറ്റ് എന്നിവ ആരംഭിക്കാൻ പ്രാരംഭ ചർച്ചകൾ നടക്കുന്നു. കൊച്ചി കളമശ്ശേരിയിലെ ഫുഡ് പാർക്ക്, കശ്‌മീരിലെ ലോജിസ്​റ്റിക്​സ്​ കേന്ദ്രം എന്നിവയുടെ പ്രവർത്തനങ്ങളും പുരോഗമിച്ചുവരുകയാണെന്ന് യൂസഫലി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.

രാജ്യത്ത് ഒരു കാലത്ത് നിലനിന്നിരുന്ന ലൈസൻസ് രാജിൽ നിന്നും മോദി സർക്കാറി​െൻറ സുതാര്യമായ വാണിജ്യ വ്യവസായ നയങ്ങളുടെ ഫലമായാണ് നിക്ഷേപകർ ഇന്ത്യയിലേക്ക് കൂടുതലായി വരുന്നതെന്ന് പിയൂഷ് ഗോയൽ പറഞ്ഞു.

ഇന്ത്യയിൽനിന്നും യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് ഭക്ഷ്യ വസ്​തുക്കളുടെ കയറ്റുമതി ഈ സാമ്പത്തിക വർഷത്തിൽ ഇരട്ടിയാകും. ഭക്ഷ്യ കയറ്റുമതി രംഗത്ത് മുൻപന്തിയിലുള്ള ലുലു ഗ്രൂപ്പിനെ ഈ അവസരത്തിൽ അഭിനന്ദിക്കുകയാണെന്നും കേന്ദ്ര മന്ത്രി യോഗത്തിൽ പറഞ്ഞു.

ഇന്ത്യൻ സ്ഥാനപതി പവൻ കപുർ, കോൺസുൽ ജനറൽ ഡോ. അമൻ പുരി, ലുലു ഗ്രൂപ്​ എക്​സിക്യൂട്ടിവ് ഡയറക്​ടർ എം.എ. അഷ്റഫ് അലി, ചീഫ് ഓപറേഷൻസ് ഓഫിസർ സലീം വി.ഐ, ഗ്രൂപ്​ ഡയറക്​ടർമാരായ എം.എ. സലീം, എ.വി. ആനന്ദ്, ഫെയർ എക്സ്പോർട്ട്സ് സി.ഇ.ഒ നജുമുദ്ദീൻ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

Tags:    
News Summary - Lulu Group to increase food exports from India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.