അബൂദബി: നാൽപത്തിയാറാം ദേശീയദിനത്തിൽ യു.എ.ഇക്ക് അഭിവാദ്യമർപ്പിച്ച് ലുലു ഗ്രൂപ്പ് സംഗീത ആൽബം പുറത്തിറക്കി. യു.എ.ഇയുടെ ജീവിത സംസ്കാരവും പൈതൃകവുമാണ് നാല് മിനിറ്റ് ദൈർഘ്യമുള്ള ആൽബത്തിൽ ആവിഷ്കരിച്ചിട്ടുള്ളത്. യു.എ.ഇയിലെ ജനങ്ങളിൽ ദേശീയത എത്രമാത്രം ആഴത്തിൽ വേരുപിടിച്ച വികാരമാണെന്ന് അറേബ്യൻ സംഗീതത്തിലൂടെ വിശദമാക്കുന്നു. യു.എ.ഇ നഗരങ്ങളുടെയും കടലിെൻറയും മരുഭൂമിയുടെയുമെല്ലാം സൗന്ദര്യം മനോഹരമായി ആൽബത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.
യു.എ.ഇയിലെത്തുന്ന വിവിധ ദേശക്കാരായ ജനങ്ങളും ആൽബത്തിെൻറ പശ്ചാത്തലത്തിൽ വരുന്നുണ്ടെങ്കിലും മുഴുവൻ അഭിനേതാക്കളും സ്വദേശികളാണ്. യു.എ.ഇയിലെ അഭിനയരംഗത്തെ പുതിയ പ്രതീക്ഷകളായ അഹമ്മദ് ആൽ ഹാശിമി, ഹബീബ്, ഫാരിസ്, അലി, ഇമാൻ എന്നിവർ ഇതിൽ വേഷമിട്ടിട്ടുണ്ട്. സൈഫ് ബിൻ ഫദലാണ് ഗാനങ്ങൾ ആലപിച്ചിട്ടുള്ളത്. പ്രശസ്ത പരസ്യചിത്ര സംവിധായകൻ സുധീർ കൊണ്ടേരിയാണ് ആൽബത്തിെൻറ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.