ലു​ലു ഗ്രൂ​പ്പ്​ ദു​ബൈ കെ​യേ​ഴ്​​സി​ന്​ 467271 ദി​ർ​ഹം കൈ​മാ​റി

അ​ബൂ​ദ​ബി: ലു​ലു ഗ്രൂ​പ്പ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ദു​ബൈ കെ​യേ​ഴ്​​സി​ന്​ 467271 ദി​ർ​ഹ​ത്തി​െ​ൻ​റ സം​ഭാ​വ​ന കൈ​മാ​റി. ദു​ബൈ കെ​യേ​ഴ്​​സി​െ​ൻ​റ ആ​സ്​​ഥാ​ന​ത്തു​വെ​ച്ച്​ ലു​ലു ഗ്രൂ​പ്പ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്​​ട​ർ എം.​എ. സാ​ലിം ദു​ബൈ കെ​യേ​ഴ്​​സ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടീ​വ്​ ഒാ​ഫി​സ​ർ താ​രി​ഖി​നാ​ണ്​​ ചെ​ക്ക്​ ന​ൽ​കി​യ​ത്. റ​മ​ദാ​ൻ മാ​സ​ത്തി​ൽ ലു​ലു ഗ്രൂ​പ്പ്​ ദു​ബൈ കെ​യേ​ഴ്​​സി​െ​ൻ​റ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജീ​വ​കാ​രു​ണ്യ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ സ്​​കൂ​ളു​ക​ളി​ൽ വെ​ള്ള​വും ശു​ചി​മു​റി​ക​ളു​മൊ​രു​ക്കു​ന്ന​തി​ന്​ ദു​ബൈ ​െക​യേ​ഴ്​​സി​ന്​ ഒ​രു ദി​ർ​ഹ​മോ അ​തി​ൽ കൂ​ടു​ത​ലോ സം​ഭാ​വ​ന ന​ൽ​കാ​ൻ കാ​മ്പ​യി​നി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ളോ​ട്​ ലു​ലു ഗ്രൂ​പ്പ്​ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.
ലു​ലു ഗ്രൂ​പ്പ്​ ന​ൽ​കി​യ ഉ​ദാ​ര​മാ​യ സം​ഭാ​വ​ന​ക്ക്​ വ​ള​രെ​യ​ധി​കം ന​ന്ദി​യു​ണ്ടെ​ന്ന്​ താ​രി​ഖ്​ പ​റ​ഞ്ഞു. കാ​മ്പ​യി​​ൻ വ​ലി​യ വി​ജ​യ​മാ​ക്കി​യ​തി​ൽ എം.​എ. സാ​ലിം ലു​ലു ഗ്രൂ​പ്പ്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - lulu group-uae-uae news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.