2,000 കോടി രൂപയുടെ പദ്ധതിയുമായി ലുലു ഗ്രൂപ്പ്: ദുബൈയിൽ സിലിക്കോൺ മാളിന്​ തറക്കല്ലിട്ടു; 2020ൽ പൂർത്തിയാകും

ദുബൈ: ലോക നഗരം എക്സ്പോ 2020നെ വരവേൽക്കാൻ ഒരുങ്ങുേമ്പാൾ പുതിയൊരു കൂറ്റൻ ഷോപ്പിങ് വിസ്മയം കൂടി ദുബൈയിൽ പിറവിെയടുക്കുന്നു. 
ദുബൈ സിലിേക്കാൺ ഒയാസിസിലെ ഹൈടെക് പാർക്കിൽ ലുലു ഗ്രൂപ്പ് 100 കോടിയിലേറെ ദിർഹം (ഏകദേശം 2000 കോടി രൂപ) ചെലവിൽ നിർമിക്കുന്ന സിലിക്കോൺ മാളിന് ബുധനാഴ്ച തറക്കല്ലിട്ടു. 
യു.എ.ഇ വ്യോമയാന വകുപ്പ് പ്രസിഡൻറും എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും ദുബൈ സിലിക്കൺ ഒയാസിസ് അതോറിറ്റി ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഇൗദ് ആൽ മക്തൂമാണ് ലുലു ഗ്രൂപ്പ് ചെയർമാൻ  എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ 23 ലക്ഷം ചതുരശ്ര അടിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന മാളിന് തറക്കല്ലിട്ടത്.  സിലിേക്കാൺ ഒയാസിസ് വൈസ് ചെയർമാൻ ഡോ. മുഹമ്മദ് അൽ സറൂണി, ലുലു ഗ്രൂപ്പ്  എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ഡയറക്ടർ എം.എ.സലീം എന്നിവരടക്കം നിരവധിപ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 
വ്യതിരിക്തമായ അന്താരാഷ്്ട്ര രൂപകൽപ്പനയിൽ പരിസ്ഥിതി സൗഹൃദമായി മൂന്ന് നിലകളിലായി  നിർമ്മിക്കുന്ന മാളിൽ 300 ലധികം ബ്രാൻഡുകൾ, 12 തിയറ്ററുകൾ, ഫൂഡ് കോർട്ട്, രണ്ടു ലക്ഷം ചതുരശ്ര അടിയിൽ ലുലു ഹൈപ്പർ മാർക്കറ്റ്, കളിസ്ഥലങ്ങൾഎന്നിവയുമുണ്ടാകും. 3,000 ലധികം വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും ഉണ്ടാകും. 
ദുബൈ സർക്കാരിെൻറ ദുബൈ സിലിക്കോൺ ഒയാസീസിൽ ഷോപ്പിങ് മാൾ പദ്ധതിക്ക് ലുലു ഗ്രൂപ്പിനെ തെരഞ്ഞെടുത്തതിൽ  ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് എം.എ.യൂസഫലിപറഞ്ഞു. 
28 മാസത്തിനുള്ളിൽ പൂർത്തിയാക്കുന്ന  മാൾ ലുലു ഗ്രൂപ്പിെൻറ യു.എ.ഇയിലെ ഏറ്റവും വലിയ പദ്ധതിയാണ്. പദ്ധതിയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചുകഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായി ദുബൈയും യു.എ.ഇയും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, അഞ്ചു ലക്ഷത്തോളം പേർ താമസിക്കുന്ന ഇവിടെ മാൾ പണിയുന്നത്. മാളിെൻറ രൂപകൽപ്പനക്ക് ഇതിനകം തന്നെ അന്താരാഷ്ട്ര അവാർഡ് ലഭിച്ചിട്ടുണ്ട്. 
ആകെ 3,000ത്തിലേറെ പേർക്ക് ജോലി ലഭിക്കുന്നതിൽ 2000 പേർ മലയാളികളായിരിക്കുമെന്നും എം.എ.യൂസഫലി പറഞ്ഞു.
Tags:    
News Summary - lulu group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.