ദുബൈ: ലുലു ഹൈപ്പർ മാർക്കറ്റിെൻറ നൂറ്റി എഴുപത്താമത് ഔട്ട്ലെറ്റ് ദുബൈ റാഷിദിയ മെട്രോ സ്റ്റേഷന് പിറകുവശത്ത് പ്രവർത്തനം ആരംഭിച്ചു. ചെയർമാൻ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിൽ ദുബൈ ഇക്കണോമിക് ഡിപ്പാർട്ടമെൻറ് ഡയറക്ടർ അലി ഇബ്രാഹിം ആണ് ഒരു ലക്ഷത്തോളം സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത്.ആഗോള ഷോപ്പിങ് നിലവാരമുള്ള ലുലുവിെൻറ സേവനം കൂടുതൽ താമസമേഖലകളിലേക്ക് എത്തിക്കുന്നതിനായി കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കുന്നുണ്ടെന്ന് എം.എ.യൂസുഫലി പറഞ്ഞു. ഇപ്പോൾ ദുബൈയിൽ 14 ലുലു ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നു.
2020 നുള്ളിൽ എട്ട് സ്റ്റോറുകളാണ് ദുൈബയിൽ തുറക്കാൻ ഉദ്ദേശിക്കുന്നതെന്ന് യൂസുഫലി അറിയിച്ചു. സത് വ, ബർഷ, ജബൽ അലി തുടങ്ങിയ സ്ഥലങ്ങളിൽ പുതിയ ലുലു ഔട്ട്ലെറ്റുകൾ വരുന്നുണ്ട്. 2021 ൽ ഒൗട്ട്ലെറ്റുകളുടെ എണ്ണം 200ആകും. 51800 ജീവനക്കാർ ഇപ്പോളുണ്ട്. പുതിയ സ്ഥാപനങ്ങളുടെ വരവോടെ ജീവനക്കാർ ഗണ്യമായി വർധിക്കും. എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്‌റഫ് അലി, ഡയറക്ടർ സലിം എം.എ, ദുബൈ ഡയറക്ടർ ജെയിംസ് വർഗീസ് എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.