‘ലു​ലു പൊ​ന്നോ​ണം’ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

പ്രമുഖ താരങ്ങളെ അണിനിരത്തി 'ലുലു പൊന്നോണം' ഞായറാഴ്ച

ദുബൈ: മലയാളി കൂട്ടായ്മകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ലുലു പൊന്നോണം' ഞായറാഴ്ച ദുബൈ അൽ നാസർ ലെഷെർലാൻഡിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ വിവിധ കൂട്ടായ്മകളുടെ പൂക്കള മത്സരത്തോടെയാണ് ആഘോഷ പരിപാടികൾ ആരംഭിക്കുക.

തുടർന്ന് നടക്കുന്ന ഓണസദ്യയിൽ 3000ത്തിലേറെ ആളുകൾ പങ്കെടുക്കും. ഉച്ചക്കുശേഷം കേരളീയ നാടോടികലകളും ക്ഷേത്രകലകളും ഒത്തുചേരുന്ന മഹാബലിയെ എഴുന്നള്ളിച്ചുള്ള ഘോഷയാത്രയിൽ തെയ്യം, ചെണ്ടമേളം, പഞ്ചവാദ്യം, കാവടിയാട്ടം, കരകാട്ടം എന്നീ കലാരൂപങ്ങളും അരങ്ങേറും. വൈകീട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുത്തു സംസാരിക്കും. തുടർന്ന് നടക്കുന്ന മെഗാ സ്റ്റേജ് ഷോയിൽ സിനിമതാരം മനോജ് കെ. ജയന്‍റെ നേതൃത്വത്തിൽ 20ഓളം കലാകാരന്മാർ അണിനിരക്കുന്ന പരിപാടികൾ അരങ്ങേറും.

സംഗീത സംവിധായകൻ ഗോപീസുന്ദർ, ഗായിക അമൃത സുരേഷ്, കൊച്ചുഗായകൻ ഋതുരാജ്, അഫ്സൽ, അഖില ആനന്ദ്, വൈഷ്ണവ് ഗിരീഷ്, ലക്ഷ്മി ജയൻ, റിയാസ് കരിയാട്, മെറിൽ ആൻ മാത്യു, സുധീർ പറവൂർ, ഡയാന ഹമീദ്‌ എന്നിവർ അണിനിരക്കുന്ന ഗാനമേള, നൃത്തപരിപാടികൾ, മിമിക്രി എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ജാസ് റോക്കേഴ്സ് ടീമിന്‍റെ നൃത്തങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കി. ലുലു പൊന്നോണം കൺവീനർ സുധീർ മുഹമ്മദ്, അസി.കൺവീനർ സുനിൽ, ലുലു മാർക്കറ്റിങ് ഹെഡ് രാഹുൽ സക്സേന, കരീം വെങ്കിടങ്ങ്, യേശുദാസ് പ്രിയദർശിനി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - 'Lulu Ponnonam' Sunday with leading stars lined up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.