ദുബൈ: യു.എ.ഇയിൽ ഉൽപാദിപ്പിക്കപ്പെടുന്ന കാർഷിക വിളകളെ പ്രോത്സാഹിപ്പിച്ച് ലുലു ഗ്രൂപ്പിെൻറ 'അൽ ഇമാറാത്ത് അവ്വൽ'കാമ്പയിന് തുടക്കമായി. സുവർണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി നടപ്പാക്കുന്ന വ്യത്യസ്ത പദ്ധതികളുടെ ഭാഗമായാണ് രാജ്യത്തെ ഉൽപന്നങ്ങളുടെ പ്രദർശനങ്ങൾ പ്രത്യേകം ഒരുക്കിയത്.
ദുബൈ സിലിക്കൺ ഒയാസിസ് ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സിലാൽ സി.ഇ.ഒ എൻജി. ജമാൽ സാലിം അൽ ദാഹിരി, കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി എൻജി. സൈഫ് മുഹമ്മദ് അൽഷാറ, ലുലു ഡയറക്ടർ എം.എ സാലിം എന്നിവർ പങ്കെടുത്തു.
പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെട്ട പഴവർഗങ്ങളും പച്ചക്കറി ഉൽപന്നങ്ങളും പ്രദർശനത്തിനും വിൽപനക്കുമായി സജ്ജീകരിച്ചിട്ടുണ്ട്.
കാപ്സികം, കക്കിരി, മഷ്റൂം, കോളിഫ്ലവർ, തക്കാളി എന്നീ പച്ചക്കറികളും ചിക്കൻ, ബീഫ്, ആട്, ഒട്ടക മാംസവും പാലുൽപന്നങ്ങളും പ്രദർശനത്തിനുണ്ട്. യു.എ.ഇയിലെ എല്ലാ ലുലു ബ്രാഞ്ചുകൾ വഴിയും ഈ ഉൽപന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കും. യു.എ.ഇ കാർഷിക ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ തലത്തിൽ ആരംഭിച്ച സിലാൽ പദ്ധതിക്ക് പൂർണ പിന്തുണ നൽകുമെന്ന് നേരേത്ത ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി വ്യക്തമാക്കിയിരുന്നു.
യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട 'അൽ ഇമാറാത്ത് അവ്വൽ'സംരംഭം രാജ്യത്തെ കാർഷിക മേഖലയെയും സ്വയംപര്യാപ്തതയെയും പിന്തുണക്കുന്നതിെൻറ ഭാഗമാണെന്ന് ലുലു ഡയറക്ടർ എം.എ. സാലിം ചടങ്ങിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.