ദുബൈ: മുൻനിര റീട്ടെയിലറായ ലുലു ഹൈപർ മാർക്കറ്റിന് ഈ വർഷത്തെ ദുബൈ സർവിസ് എക്സലൻസ് അവാർഡ്. ദുബൈ സാമ്പത്തികകാര്യ വകുപ്പാണ് 2021ലെ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്.
ഹൈപർ മാർക്കറ്റ് മേഖലയിൽ എക്സലൻസ് അവാർഡ് നേടുന്ന ആദ്യ ഹൈപർ മാർക്കറ്റാണ് ലുലു. ദുബൈ മാൾ, റാക്ക് ബാങ്ക്, അറേബിയൻ ഓട്ടോ മൊബൈൽസ് എന്നിവരാണ് വിവിധ വിഭാഗങ്ങളിൽ ബഹുമതി കരസ്ഥമാക്കിയ മറ്റു സ്ഥാപനങ്ങൾ. ഒരു വർഷം നീളുന്ന കർശന നിരീക്ഷണത്തിലൂടെയാണ് അവാർഡ് ജേതാക്കളെ കണ്ടെത്തുന്നത്. ഉപഭോക്തൃ സേവനങ്ങൾ, സ്ഥാപനങ്ങളിലെ സൂക്ഷ്മ പരിശോധന, മിസ്റ്ററി ഷോപ്പിങ്, ശുചിത്വം, സുരക്ഷ എന്നിങ്ങനെ വിവിധ ഘട്ടങ്ങൾ പിന്നിട്ടാണ് ജേതാക്കളെ വിലയിരുത്തുന്നത്.
ദുബൈ സർക്കാറിെൻറ ബഹുമതി ലുലുവിെൻറ മികച്ച സേവനങ്ങളുടെ അംഗീകാരവും ഉപഭോക്താക്കളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയുമാണ് സൂചിപ്പിക്കുന്നതെന്ന് ലുലു ഗ്രൂപ് ഡയറക്ടർ എം.എ. സലീം പറഞ്ഞു. ഉപഭോക്താക്കൾക്ക് ലോകോത്തര ഷോപ്പിങ് അനുഭവം നൽകാൻ ഈ അംഗീകാരം കൂടുതൽ പ്രോത്സാഹനമാകുമെന്നും അദ്ദേഹം പറഞ്ഞു. മുൻവർഷങ്ങളിൽ ദുബൈ ഇക്കോണമിയുടെ ക്വാളിറ്റി അവാർഡ്, ഹ്യൂമൻ ഡെവലപ്മെൻറ് അവാർഡ് തുടങ്ങിയ ബഹുമതികളും ലുലു നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.