????? ????? ??????? ?????????????????????????????????????

സൗദി ലുലു പത്താം വാർഷികം: 100 കോടി റിയാലി​െൻറ പദ്ധതികൾ

റി​യാ​ദ്​: സൗ​ദി​യി​ൽ പ​ത്താം വാ​ർ​ഷി​ക​ത്തി​​െൻറ ഭാ​ഗ​മാ​യി ലു​ലു ഗ്രൂ​പ്​ 100 കോ​ടി റി​യാ​ലി​​െൻറ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ദ​ശ​വാ​ർ​ഷി​ക വേ​ള​യി​ൽ റി​യാ​ദി​ലെ അ​ത​യാ​ഫ്​ മാ​ളി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​യാ​ണ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 10 ആ​ഴ്ച​ക്കാ​ലം ‘ലു​ലു-​വി​ൻ വ​ൺ മി​ല്യ​ൺ’ റി​യാ​ൽ പ്ര​മോ​ഷ​ൻ പ​ദ്ധ​തി ന​ട​ക്കും. 10 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക്​ ഓ​രോ​രു​ത്ത​ർ​ക്കും ഒ​രു ല​ക്ഷം റി​യാ​ൽ കാ​ഷ്​ പ്രൈ​സ്​ ല​ഭി​ക്കും.

2009ലാ​ണ്​ സൗ​ദി​യി​ൽ ലു​ലു ശാ​ഖ തു​ട​ങ്ങി​യ​ത്. ഇ​ന്ന്​ 17 ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും 12 അ​രാം​കോ ക​മീ​ഷ​ണ​റി​ക​ളും നാ​ഷ​ന​ൽ ഗാ​ർ​ഡ്​ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും സൗ​ദി​യി​ലു​ണ്ട്. 2020ഓ​ടെ സൗ​ദി അ​റേ​ബ്യ​യി​ൽ 15 പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ തു​റ​ക്കു​മെ​ന്ന് ലു​ലു പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ൽ​പെ​ട്ട മൂ​ന്ന്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ ഇ​തി​ന​കം തു​റ​ന്നി​ട്ടു​ണ്ട്. 11 എ​ണ്ണം 2020 അ​വ​സാ​നി​ക്കു​ന്ന​തി​നു​മു​മ്പ് 100 കോ​ടി സൗ​ദി റി​യാ​ൽ നി​ക്ഷേ​പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും. ദ​മ്മാ​മി​ൽ നാ​ല്, ജി​ദ്ദ​യി​ൽ ആ​റ്, റി​യാ​ദി​ൽ ഒ​ന്ന് വീ​തം ശാ​ഖ​ക​ളാ​ണ്​ പു​തു​താ​യി തു​റ​ക്കു​ക.​ പ​ത്താം വാ​ർ​ഷി​ക​ത്തി​​െൻറ ഭാ​ഗ​മാ​യി സൗ​ദി പൗ​ര​ന്മാ​രാ​യ 10 ജീ​വ​ന​ക്കാ​ർ​ക്ക്​ സ്വ​ർ​ണ മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി ആ​ദ​രി​ച്ചു.

സൗ​ദി പൗ​ര​ന്മാ​ർ​ക്കി​ട​യി​ൽ ക​ഠി​നാ​ധ്വാ​ന​വും അ​ർ​പ്പ​ണ​ബോ​ധ​വും ഉ​ൽ‌​പാ​ദ​ന​ക്ഷ​മ​ത​യു​മു​ള്ള ഒ​രു മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി ഉ​ണ്ട്. അ​വ​രെ പ​രി​പോ​ഷി​പ്പി​ക്കു​ക​യെ​ന്ന​ത് ത​ങ്ങ​ളു​ടെ ക​ട​മ​യാ​ണെ​ന്ന് ക​രു​തു​ന്ന​താ​യും എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു. സൗ​ദി സ്വ​ദേ​ശി​വ​ത്​​ക​ര​ണ പ​ദ്ധ​തി ത​ല​വ​ൻ എ​ൻ​ജി. സാ​ദ് അ​ൽ ഗാം​ദി​യോ​ടൊ​പ്പ​മാ​ണ്​ അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. നി​ല​വി​ൽ 2700 സൗ​ദി പൗ​ര​ന്മാ​രാ​ണ്​ ലു​ലു​വി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​തി​ൽ 700 പേ​ർ വ​നി​ത​ക​ളാ​ണ്.

Tags:    
News Summary - Lulu-riyad-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.