ദുബൈ: രാജ്യത്തെ തങ്ങളുടെ എല്ലാ ഹൈപ്പർമാർക്കറ്റുകളും സൂപ്പർമാർക്കറ്റുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഭക്ഷ്യവസ്തുക്കളടക്കം ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും ലുലു ഗ്രൂപ് അറിയിച്ചു. രാജ്യത്തെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ ലുലു ഗ്രൂപ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാറാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ കൂടുതൽ വാഹനങ്ങളെയും ജീവനക്കാരെയും ഉൾപ്പെടുത്തി സ്റ്റോക്ക് ഉറപ്പുവരുത്താനും ഉപഭോക്താക്കൾക്ക് സാധനങ്ങൾ ലഭ്യമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ വിലക്കയറ്റം ഇല്ലാതിരിക്കാനുള്ള നടപടികളും ഉറപ്പുവരുത്തിയിട്ടുണ്ട്. വെല്ലുവിളികൾ നേരിടുന്നതിന് വിതരണക്കാരുമായും വെന്റർമാരുമായും ചേർന്ന് പ്രവർത്തിക്കുകയാണ്. ആരും ആശങ്കപ്പെടേണ്ടതോ പരിഭ്രാന്തരാകേണ്ടതോ ആയ സാഹചര്യമില്ല -അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ എമിറേറ്റുകളിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.